ബഹ്‌റൈനില്‍ കൊവിഡ് കുറയുന്നു; 130 പുതിയ രോഗികള്‍ കൂടി

Published : Aug 26, 2021, 09:38 AM ISTUpdated : Aug 26, 2021, 09:41 AM IST
ബഹ്‌റൈനില്‍ കൊവിഡ് കുറയുന്നു; 130 പുതിയ രോഗികള്‍ കൂടി

Synopsis

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 43 പേര്‍ വിദേശി തൊഴിലാളികളാണ്.

മനാമ: ബഹ്‌റൈനില്‍ ബുധനാഴ്ച 130 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 90 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 

1,388 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 43 പേര്‍ വിദേശി തൊഴിലാളികളാണ്. ആകെ രോഗമുക്തരുടെ എണ്ണം 2,69,572 ആയി. 5,832,213 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. 973 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ചികിത്സയിലുള്ള ആറുപേരില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു
റിയാദ് വിമാനത്താവളത്തിൽ ടെർമിനൽ മാറ്റം; ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി