
മനാമ: ബഹ്റൈന്‍റെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച് 896 തടവുകാര്‍ക്ക് മോചനം നൽകാൻ ഉത്തരവിട്ട് ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ രാജാവ്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 896 തടവുാകാര്‍ക്കാണ് മോചനം ലഭിക്കുക.
ഹമദ് രാജാവ് അധികാരമേറ്റതിന്‍റെ രജതജൂബിലി കൂടിയാണ് ദേശീയ ദിനാഘോഷത്തിനൊപ്പം ഇന്ന് രാജ്യം കൊണ്ടാടുന്നത്. സാഖീർ കൊട്ടാരത്തിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനാകും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈന്‍റെ പുരോഗതിക്കും വിജയത്തിനും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും.
വിവിധ ഇടങ്ങളില്‍ കരിമരുന്ന് പ്രകടനം ഉണ്ടാകും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ 16ന് വൈകുന്നേരം ഏഴിനാണ് കരിമരുന്ന് പരിപാടി. അവന്യൂസിലും ബഹ്റൈൻ ബേയിലും ഇന്ന് വൈകുന്നേരം ഏഴിന് കരിമരുന്ന് പ്രകടനം നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ