ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

Published : Apr 03, 2025, 04:28 PM IST
ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം

Synopsis

ഡൗൺ സിൻ‍ഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിക്കാണ് ഗുരുതരമായി പരിക്കേറ്റത്

മനാമ: ബഹ്റൈനിലെ ഹമല ഏരിയയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ഇതിൽ ഒരാൾ ഡൗൺ സിൻ‍ഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിയാണ്. വാക്കുതർക്കത്തെ തുടർന്ന് യുവാക്കളിൽ ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.

പരസ്പരമുണ്ടായ വാക്കേറ്റത്തിനിടെ യുവാക്കളിലൊരാൾ ബഹ്റൈൻ സ്വദേശിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതോടെ യുവാക്കൾ തമ്മിലുള്ള വഴക്ക് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ​ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലയ്ക്കാണ് ​ഗുരുതരമായ പരിക്കേറ്റത്. അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തുനിന്ന് ഇവർ രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

read more: ഷാർജയിലെ സഫീർ മാൾ അടച്ചുപൂട്ടി, കാരണം വ്യക്തമാക്കാതെ ഉടമകൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി