പ്രക്ഷുബ്ധമായ കടലിൽ ബോട്ട് തകർന്നു; ചെങ്കടലിൽ അകപ്പെട്ട ബംഗ്ലാദേശിയെ രക്ഷപ്പെടുത്തി സൗദി സുരക്ഷാസേന

Published : Aug 09, 2024, 06:14 PM ISTUpdated : Aug 09, 2024, 06:16 PM IST
 പ്രക്ഷുബ്ധമായ കടലിൽ ബോട്ട് തകർന്നു; ചെങ്കടലിൽ അകപ്പെട്ട ബംഗ്ലാദേശിയെ രക്ഷപ്പെടുത്തി സൗദി സുരക്ഷാസേന

Synopsis

രക്ഷാസേനയുടെ കീഴിലുള്ള സെർച്ച് ആൻഡ് റെസ്ക്യു ടീം എമർജൻസി ബോട്ടുകളിൽ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

റിയാദ്: ബോട്ട് തകർന്ന് ചെങ്കടലിൽ അകപ്പെട്ട ബംഗ്ലാദേശി പൗരനെ സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തി. ജോലിയുടെ ഭാഗമായി ബോട്ടിൽ സഞ്ചരിക്കുമ്പോള്‍ പ്രക്ഷുബ്ധമായ കടലിൽ അത് തകരുകയും ഇയാൾ കടലിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ സുരക്ഷാസേനയുടെ കീഴിലുള്ള സെർച്ച് ആൻഡ് റെസ്ക്യു ടീം എമർജൻസി ബോട്ടുകളിൽ കുതിച്ചെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അയാൾ സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

Read Also -  രാവിലെ 7.45, എമര്‍ജന്‍സി കോൾ, ഉടനെത്തി അധികൃതർ; എയർപോർട്ടിലെ ബാഗേജ് കറൗസലിൽ കുടുങ്ങി സ്ത്രീ, രക്ഷിക്കാനായില്ല

കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ ബോട്ടുമായി കടലിൽ ഇറങ്ങും മുമ്പ് സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് ബോർഡർ ഗാർഡ്സ് ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യാത്രക്ക് മുമ്പ് സുരക്ഷ ഉറപ്പാക്കാൻ മക്ക, കിഴക്കൻ മേഖലകളിൽ 911, മറ്റിടങ്ങളിൽ 994 എന്നീ എമർജൻസി നമ്പറുകളിൽ വിളിച്ച് സഹായവും മാർഗനിർദേശവും തേടണമെന്നും ഡയറക്ടറേറ്റ് ഓർമപ്പെടുത്തി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

43 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്