ദീപാവലി ആഘോഷത്തിന് സ്വര്‍ണത്തിളക്കവുമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്; നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു

Published : Oct 26, 2021, 02:43 PM IST
ദീപാവലി ആഘോഷത്തിന് സ്വര്‍ണത്തിളക്കവുമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്; നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു

Synopsis

ഒക്ടോബര്‍ 21ന് ആരംഭിച്ച ക്യാമ്പയിന്‍ നവംബര്‍ ആറ് വരെ നീണ്ടുനില്‍ക്കും. ദുബൈയിലുടനീളമുള്ള 125ലേറെ ജ്വല്ലറി ഷോറൂമുകളാണ് അണിനിരക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ്, സമ്മാനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി സൗജന്യം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ഈ ദീപാവലിക്കാലത്ത് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ദുബൈ: ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് സ്വര്‍ണത്തിളക്കമേകാന്‍ നിരവധി ഓഫറുകളുമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്. സ്വര്‍ണവ്യാപാര രംഗത്തെ ഏറ്റവും വലിയ കൂട്ടായ്‍മയായ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി), ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റുമായി (ഡി.എഫ്.ആര്‍.ഇ) ചേര്‍ന്നാണ് 'സിറ്റി ഓഫ് ഗോള്‍ഡ്, ദിവാലി ഗ്ലോ' എന്ന പേരിലുള്ള ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. ദുബൈയിലെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അതുല്യമായ ആഭരണ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന പാരമ്പര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് പുതിയ ക്യാമ്പയിനിലൂടെ.

ഒക്ടോബര്‍ 21ന് ആരംഭിച്ച ക്യാമ്പയിന്‍ നവംബര്‍ ആറ് വരെ നീണ്ടുനില്‍ക്കും. ദുബൈയിലുടനീളമുള്ള 125ലേറെ ജ്വല്ലറി ഷോറൂമുകളാണ് അണിനിരക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ്, സമ്മാനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി സൗജന്യം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ഈ ദീപാവലിക്കാലത്ത് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഓഫറുകളുടെ പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെ


കുറഞ്ഞ ചെലവില്‍ കൂടുതല്‍ നേട്ടം അന്വേഷിക്കുന്നവര്‍ക്കുന്നായി, ആഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം ഇളവ് നല്‍കുന്നു. 18, 21, 22 ക്യാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഈ ഓഫറില്‍ ലഭ്യമാക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് പണിക്കൂലി പൂര്‍ണമായി സൗജന്യമാക്കി നല്‍കുകയും ചെയ്യും.


ഡയമണ്ട് സ്‍നേഹികള്‍ക്കായി ഇതാ 50 മുതല്‍ 75 ശതമാനം വരെ വിലക്കുറവ്. ഓഫറില്‍ പങ്കെടുക്കുന്ന ജ്വല്ലറികളിലെത്തി നിങ്ങളുടെ ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ തിളക്കമേകൂ.


ഡയമണ്ടും അമൂല്യമായ ആഭരണങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനമായും ആഭരണങ്ങള്‍ സ്വന്തമാക്കാം.  ഇതിലൂടെ നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഇത്തവണ തിളക്കമേറും.

ഇതിനൊക്കെ പുറമേയാണ് ഉപഭോക്തക്കള്‍ക്ക് അതുല്യമായ അനുഭവം സമ്മാനിക്കുന്ന ദുബൈ ഗോള്‍ഡ് ആന്റ ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പ്. 15 ഉപഭോക്താക്കള്‍ക്കായി ഇത്തവണ 150,000 ദിര്‍ഹത്തിന്റെ ജ്വല്ലറി വൌച്ചറുകളാണ് സമ്മാനമായി നല്‍കുന്നത്. നവംബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ വിജയിക്കന്ന ഓരോരുത്തര്‍ക്കും 10,000 ദിര്‍ഹത്തിന്റെ വൌച്ചറുകള്‍ വീതമായിരിക്കും ഇങ്ങനെ ലഭിക്കുക. ഓഫറില്‍ പങ്കെടുക്കുന്ന ഏതെങ്കിലും ജ്വല്ലറിയില്‍ നിന്ന് 500 ദിര്‍ഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഇതിന് പുറമെ ഇത്തവണം ദുബൈ എക്സ്പോയുമായി സഹകരിച്ച് മറ്റൊരു ഓഫര്‍ കൂടിയുണ്ട്. വിജയികളാവുന്ന നാല് പേര്‍ക്ക് എക്സ്പോ 2020 ഗോള്‍ഡ് കോയിനുകള്‍ കൂടി ലഭിക്കും. ഇത് ഇത്തവണത്തെ ആഘോഷങ്ങളെ കൂടുതല്‍ മിഴിവുറ്റതാക്കും. 

എല്ലാ വര്‍ഷവും ഇന്ത്യന്‍ സമൂഹം വിപുലമായാണ് ദീപാവലി ആഘോഷിക്കാറുള്ളത്. അതില്‍തന്നെ സ്വര്‍ണം വാങ്ങുന്നതിന് ആഘോഷങ്ങളില്‍ വലിയൊരു പങ്കുമുണ്ടെന്ന് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ്‌ അബ്‍ദുല്ല പറഞ്ഞു. ആഭരണപ്രേമികളുടെ ആവശ്യങ്ങള്‍ ഏറ്റവും നന്നായി പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ഏറ്റവും നല്ല വഴികളാണ് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് കണ്ടെത്തി അവതരിപ്പിക്കുന്നത്. ഇത്തവണ ഏറെ അഭിമാനത്തോടെയാണ് വിപുലവും വൈവിദ്ധ്യപൂര്‍ണവുമായ  വലിയൊരു വിഭാഗം ഉപഭോക്താക്കളുടെ മുന്നിലേക്ക് ഈ ക്യാമ്പയിന്‍ അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ കളക്ഷനുകളുമായും ഏറ്റവും നല്ല ഓഫറുകളുമായും ഉപഭോക്തളെ വിസ്‍മയികപ്പിക്കാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് - അദ്ദേഹം പറഞ്ഞു.

ആഗോള ആഭരണ ഷോപ്പിങിന്റെ കേന്ദ്രമെന്ന നിലയില്‍ ദുബൈ ഇന്ന് പ്രശസ്‍തി നേടിക്കഴിഞ്ഞിരിക്കുന്നു. അതിന് മാറ്റ് കൂട്ടുകയാണ് തങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് എപ്പോഴും നവീനമായ എന്തെങ്കിലും ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഈ വ്യവസായത്തിന്റെ നങ്കൂരമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോളജ് പാര്‍ട്ണറായി ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ഐ.ജി.ഐ) ഡെസ്റ്റിനേഷന്‍ പാര്‍ട്ണറായി ഇത്റ ദുബൈയും എത്തുന്നത് ഇത്തവണത്തെ ക്യാമ്പയിനിനെ കൂടുതല്‍ ആകര്‍ഷമാക്കും. ഡയമണ്ടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും തങ്ങളുടെ കൈവശമുള്ള ഡയമണ്ട് ആഭരണങ്ങള്‍ ഐ.ജി.ഐയെക്കൊണ്ട് പരിശോധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും. ഏപ്രില്‍ 2022 വരെ  എല്ലാ ചാര്‍ജുകളിലും 50 ശതമാനം ഇളവ് ലഭിക്കും. ദുബൈ ഗോള്‍ഡ് സൂക്കില്‍ പുതിയതായി നിര്‍മിച്ച  സൗകര്യങ്ങളിലൂടെ ഉപഭോക്താക്കള്‍ക്കായി പുതിയൊരു അനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് ഇത്റ ദുബൈ.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, സ്കൈ ജ്വല്ലറി, ഭീമ ജ്വല്ലറി, മീന ജ്വല്ലേഴ്‍സ്, ജൌഹറ ജ്വല്ലറി, ചിറ്റിലപ്പിള്ളി ജ്വല്ലേഴ്‍സ്, ഖുഷി ജ്വല്ലറി, സൈബ മഫര്‍ ജ്വല്ലേഴ്‍സ്, അല്‍ അന്‍സാരി ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, അല്‍ ഹിന്ദ് ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, അനശ്വര ജ്വല്ലറി, അന്നക, ബഫ്‍ലെഹ് ജ്വല്ലറി, ധാന്‍ജി മൊയിത്രം ജ്വല്ലേഴ്‍സ്, ഗുരു ജ്വല്ലേഴ്‍സ്, ഹോണസ്റ്റ് ജ്വല്ലേഴ്‍സ്, ഇന്‍ഡസ് ജ്വല്ലേഴ്‍സ്, ജുവല്‍ ക്ലൌഡ് ജ്വല്ലറി, കഷ്യപ് ജ്വല്ലേഴ്‍സ്, മെഗാ സ്റ്റാര്‍ ജ്വല്ലേഴ്‍സ്, മെമ്മറീസ് ഗോള്‍ഡന്‍ ജ്വല്ലറി, ഒമേറ ഗോള്‍ഡ്, പോപ്‍ലി റൂബി ജ്വല്ലേഴ്‍സ്, സില ജുവല്‍സ്, സിറോയ ജ്വല്ലേഴ്‍സ്, തെജോരി ജെംസ്, വിജയ ജ്വല്ലറി, യാസിന്‍ ജ്വല്ലറി എന്നിവയാണ് ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്.

പങ്കെടുക്കുന്ന ജ്വല്ലറികളെപ്പറ്റിയും നറുക്കെടുപ്പ് തീയ്യതി, സ്ഥലം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും http://dubaicityofgold.com/ എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു