
മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍(Risala Study Circle) 12ാമത് പ്രവാസി സാഹിത്യോത്സവില്‍ ബൗശര്‍ സെന്‍ട്രല്‍ ജേതാക്കളായി. മസ്‌കത്ത് സെന്‍ട്രല്‍ രണ്ടാം സ്ഥാനവും സീബ് സെന്‍ട്രല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഫ്ര അബ്ദുല്‍ ജബ്ബാറിനെ സര്‍ഗ പ്രതിഭയായും അയ്യൂബ് നാസറിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. മര്‍കസ് ഒമാന്‍ കോഓര്‍ഡിനേറ്റര്‍ സിറാജുദ്ദീന്‍ സഖാഫി ആവിലോറെ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
പ്രവാസികള്‍ക്കിടയിലെ യുവതീ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ പ്രവാസി സാഹിത്യോത്സവില്‍ ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ഖവാലി, കവിത പാരായണം, സൂഫീ ഗീതം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കഥ, കവിത, ഭാഷാ പ്രസംഗങ്ങള്‍, ചിത്ര രചനകള്‍, പ്രബന്ധം, മാഗസിന്‍ ഡിസൈന്‍, സോഷ്യല്‍ ട്വീറ്റ് തുടങ്ങി 49 ഇനങ്ങളിലാണ് വിവിധ തലങ്ങളില്‍ മത്സരങ്ങള്‍ നടന്നത്.
സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിന് നിസാം കതിരൂര്‍ അധ്യക്ഷത വഹിച്ചു. കവി വിമീഷ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹകീം സഅദി, നിസാര്‍ സഖാഫി, ശഫീഖ് ബുഖാരി, നാസറുദ്ദീന്‍ സഖാഫി കോട്ടയം, നിശാദ് അഹ്‌സനി, ജാബിര്‍ ജലാലി, ഖാരിജത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. മുനീബ് ടി കെ സ്വാഗതവും നൗഫല്‍ എ പി നന്ദിയും പറഞ്ഞു. ഒമാന്‍ ദേശീയ സാഹിത്യോത്സവിലെ വിജയികള്‍ അടുത്ത മാസം മൂന്നിന് നടക്കുന്ന ഗള്‍ഫ് തല പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam