
അബുദാബി: യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പണവും മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളാണ് വാട്സ്ആപ് വഴി പ്രചരിക്കുന്നതെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റി അറിയിച്ചു.
പ്രധാനമായും സ്വദേശി പൗരന്മാരെ ലക്ഷ്യം വെച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. സന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് ചെയ്യുന്നതോടെ ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്നും തട്ടിപ്പിന് ഇരയാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്നും അതിനോടൊപ്പമുള്ള ലിങ്കുകള്‍ കൗതുകത്തിന് വേണ്ടി പോലും തുറക്കരുതെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam