കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം

Published : Feb 15, 2026, 03:39 PM IST
bharat mela 2026

Synopsis

കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം. ഫെബ്രുവരി 13ന് നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, കുവൈത്തി പൗരന്മാർ ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തു.

കുവൈത്ത്: കുവൈത്തിലെ ഗ്രീൻ ഐലൻഡിലെ കടൽത്തീരത്ത് ഇന്ത്യൻ എംബസിയും ടൂറിസ്റ്റിക് എന്റർപ്രൈസ് കമ്പനി (TEC)യും ചേർന്ന് സംഘടിപ്പിച്ച ‘ഭാരത് മേള 2026’ ഇന്ത്യൻ സംസ്കാരവും ഭക്ഷണ പാരമ്പര്യവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷമായി. ഫെബ്രുവരി 13ന് നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹാംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, കുവൈത്തി പൗരന്മാർ ഉൾപ്പെടെ രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തു.

ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി പഞ്ചവാദ്യത്തിന്റെ മേളത്തോടെയും നിളവിളക്കേന്തിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യ-കുവൈത്ത് സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക ഇടപെടലുകളുടെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യമേള, 700-ലധികം കലാകാരന്മാർ അവതരിപ്പിച്ച 57 സാംസ്കാരിക പ്രകടനങ്ങൾ, പഞ്ചവാദ്യം, ബുര്ഹാനി ബാൻഡ്, പഞ്ചാബി ധോൾ, ഫ്ലാഷ് മൊബ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൈത്തറി, ഹാൻഡിക്രാഫ്റ്റ് പ്രദർശനങ്ങൾ, മെഹന്തി, പരമ്പരാഗത വസ്ത്രധാരണം തുടങ്ങിയ ഇന്ററാക്ടീവ് പരിപാടികളും സന്ദർശകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരൾ രോഗം ബാധിച്ച് ചികിത്സയിലിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു
സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച