
റിയാദ്: ഇന്ത്യൻ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിെൻറ ഓവര്‍സീസ് ഘടകമായ ഇന്ത്യൻ സ്കൗട്ട് ആന്‍ഡ് ഗൈഡ് സൗദി അറേബ്യയുടെ ‘നാഷനൽ സ്കൗട്ട് ക്യാമ്പ് 2023’, റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്നു.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിൽനിന്നുള്ള 10 ഇൻറർനാഷനൽ സ്കൂളുകളിൽ നിന്നായി 197 വിദ്യാർഥികളും 47 സ്കൗട്ട് അധ്യാപകരും മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.
ഇന്ത്യൻ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് സൗദി ചീഫ് കമീഷണർ ഷമീർ ബാബു, സ്കൗട്ട് കമീഷണറും അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. സയ്യിദ് ഷൗക്കത്ത് പർവേസ്, കമീഷണർ ഗൈഡ്സും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദ് പ്രിൻസിപ്പലുമായ മീര റഹ്മാൻ, സെക്രട്ടറി ബിനൊ മാത്യു, ട്രഷറർ സവാദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. കുട്ടികളുടെ വ്യക്തിത്വവികസനത്തിന് സഹായകമാകുന്ന വിവിധ ക്ലാസുകളും പ്രഥമശുശ്രൂഷ, കായികപരീഷണങൾ, പയനീയറിങ്ങ്, കളികൾ എന്നിവക്ക് പുറമെ, എല്ലാ രാത്രികളിലും കുട്ടികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിച്ചിരുന്ന ക്യാമ്പ്ഫയർ അധ്യാപകർക്കും പുതിയ അനുഭവമായിരുന്നു.
എല്ലാ സ്കൂളുകളും പ്രത്യേകമായി അവതരിപ്പിച്ച ‘ഗ്രാൻറ് ക്യാമ്പ്ഫയർ’ റിയാദ് യാര ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പലും ഹെഡ്ക്വാർട്ടേഴ്സ് കമീഷണറുമായ ആസിമ സലീം നിർവഹിച്ചു. റിയാദ് റീജനൽ കമീഷണറും മോഡേൺ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പലുമായ ഷബാന പർവീൻ ആശംസകൾ അർപ്പിച്ചു.
Read Also - കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ