ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ്' വിജയിയെ പ്രഖ്യാപിച്ചു

Published : Nov 29, 2024, 11:08 AM IST
ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ്' വിജയിയെ പ്രഖ്യാപിച്ചു

Synopsis

വിജയി സ്വന്തമാക്കിയത് നിസ്സാൻ പട്രോൾ കാർ

യു.എ.ഇയിലെ പത്താം വാർഷികത്തിൽ ഭീമ ജ്വല്ലേഴ്സ് അവതരിപ്പിച്ച `Go Gold, Drive Bold with Bhima’ മത്സരത്തിൽ വിജയിയായത് ദുബായിൽ താമസിക്കുന്ന രശ്മി ദെജപ്പ. ഒരു പുത്തൻ നിസ്സാൻ പട്രോൾ കാറാണ് സമ്മാനം.

ഒരു മാസം നീണ്ടുനിന്ന ക്യാംപയിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉത്സകാലത്ത് റീട്ടെയിൽ ജ്വല്ലറി മേഖലയിൽ ഉണ്ടായ വലിയ വളർച്ചയും ഭീമ ജ്വല്ലേഴ്സിനെ സഹായിച്ചു. - ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യു. രാജരാജ റാവു പറഞ്ഞു.

യു.എ.ഇയിലെ എല്ലാ ഭീമ ഷോറൂമുകളിലും നടന്ന ക്യാംപയിനിന്റെ നറുക്കെടുപ്പ് ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റാണ് നിർവഹിച്ചത്.

​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത് ഭീമ ക്യാംപയിനിൽ വിജയിയായത് വലിയ സർപ്രൈസ് ആയിരുന്നു എന്ന് രശ്മി ദെ‍ജപ്പ പറയുന്നു. ഭീമ എനിക്കും കുടുംബത്തിനും വിശ്വാസമുള്ള ജ്വല്ലറിയാണ്. നിസ്സാൻ പട്രോൾ വിജയിച്ചത് വളരെ അതിശയിപ്പിക്കുന്നു. ഈ നിമിഷം എപ്പോഴും ഓർത്തിരിക്കും - രശ്മി ദെജപ്പ പറഞ്ഞു.

ഈ ക്യാംപയിനിന്റെ ഭാ​ഗമായി ഭീമ, എക്സ്ക്ലൂസീവ് റിവാർഡുകളും ഉപയോക്താക്കൾക്ക് നൽകിയിരുന്നു. ​ഗോൾഡ് കോയിൻ ​ഗിവ് എവെയായിരുന്നു പ്രത്യേകത. ​ഗ്രാൻഡ് പ്രൈസായ നിസാൻ പട്രോൾ ഷാർജ, അൽ നഹ്ദയിലെ ഭീമ ഷോറൂമിൽ വച്ച് രശ്മി ദെജപ്പയ്ക്ക് കൈമാറി.

യു.എ.ഇയിലെ ഉപയോക്താക്കളുടെ എണ്ണം വർധിച്ചത് കണക്കിലെടുത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 15 പുതിയ സ്റ്റോറുകൾ യു.എ.ഇയിൽ തുടങ്ങാൻ ഭീമ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കും സാന്നിദ്ധ്യം വ്യാപിപ്പിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം