ഷാര്‍ജ: പരിശുദ്ധവും പവിത്രവുമായ സ്വര്‍ണാഭരണങ്ങളുടെ പര്യായമായാണ് നിരവധി വര്‍ഷങ്ങളായി ഭീമ ജ്വല്ലേഴ്‍സ് എന്ന പേര് അറിയപ്പെടുന്നത്. ദുബൈയില്‍ വെച്ച് കണ്ടുമുട്ടിയ 20 മലയാളികളോട് അവര്‍ എപ്പോഴെങ്കിലും ഒരു ഭീമ ജ്വല്ലറി സ്റ്റോറില്‍ നിന്ന് സ്വര്‍ണം വാങ്ങിയിട്ടുണ്ടോയെന്ന് വെറുതെ അന്വേഷിച്ചപ്പോള്‍, ഭീമയെന്ന ബ്രാന്‍ഡില്‍ അചഞ്ചലമായ വിശ്വാസമുണ്ടെന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ഭീമ ജ്വല്ലറി സ്റ്റോറില്‍ നിന്ന് സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു 18 പേരുടെയും മറുപടി. ഭീമ ജ്വല്ലറിയുടെ അടിയുറച്ച പാരമ്പര്യത്തിന്റെ തെളിവാണിത്.
മുവൈലയിലെ നവീകരിച്ച ഭീമ സ്റ്റോര്‍ മേയ് ആറിന് വീണ്ടും തുറക്കുകയാണ്. ഈ സമയം പുതിയ സ്റ്റോറിലെ പദ്ധതികളെക്കുറിച്ച് ഭീമ മാനേജിങ് പാര്‍ട്ണര്‍മാരായ ഡോ. ബി. ഗോവിന്ദനും, ബി അഭിഷേകും സംസാരിക്കുകയാണ് ഈ എക്സ്ക്ലൂസീവ് അഭിമുഖത്തില്‍.
ചോദ്യം: മുവൈലയിലെ ആദ്യ സ്റ്റോര്‍ എന്നുമുതലയാരുന്നു പ്രവര്‍ത്തനം തുടങ്ങിയത്? സ്റ്റോറിനായി ഈ സ്ഥലം തെരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണം
ഷാര്‍ജയിലെ ഈ ഭാഗത്ത് നിന്ന് ദുബൈയിലെ സ്റ്റോറിലേക്ക് എത്തിച്ചേരാന്‍ ഏറെ യാത്ര ചെയ്യേണ്ടിവരുന്ന കാര്യം ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുവൈലയില്‍ സ്റ്റോര്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷമായി നിരവധി ഇന്ത്യക്കാരാണ് ഇവിടെ എത്തിച്ചേരുന്നത്.
ചോദ്യം: മലയാളികള്‍ക്ക് പുറമെ ഇതര സംസ്കാരങ്ങളിലൂന്നി ജീവിക്കുന്ന മറ്റ് വിഭാഗങ്ങളിലുള്ളവരും മുവൈല സ്റ്റോറിലെത്താറുണ്ടോ?
മലപ്പുറത്ത് നിന്നോ മദ്ധ്യ കേരളത്തില്‍ നിന്നോ ക്ഷേത്ര നഗരമായ തിരുവനന്തപുരത്ത് നിന്നോ ഒക്കെ വിവിധ തരത്തിലുള്ള ആവശ്യങ്ങളുമായി ഞങ്ങളെ സമീപിക്കുന്ന ഉപഭോക്താക്കളെപ്പോലെ തന്നെ ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള നിരവധിപ്പേരും ഇവിടെയെത്തുന്നുണ്ട്. അവരുടെ കുഞ്ഞുങ്ങളുടെ ജനനം മുതല്‍ വിവാഹം വരെയുള്ള വിവിധ അവസരങ്ങളില്‍ അവര്‍ ഞങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നു. ഒപ്പം യുഎഇയില്‍ തന്നെ ജനിച്ചു വളര്‍ന്നവരും ഞങ്ങളുടെ സ്റ്റോറുകളിലെത്തുന്നു. തമിഴ്‍നാട്ടുകാരോ കന്നഡിഗരോ ആന്ധ്രക്കാരോ അങ്ങനെ ആരുമാകട്ടെ, അവരുടെ പ്രതീക്ഷകളിലേറെയും നിറവേറ്റാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
ചോദ്യം: മുവൈല സ്റ്റോറിന്റെ വിജയത്തിന് കാരണമായത് എന്തായിരിക്കുമെന്നാണ് വിലയിരുത്തുന്നത്? മറ്റ് ബ്രാന്‍ഡുകളും ഇവിടെ സ്റ്റോറുകള്‍ തുടങ്ങി ബിസിനസ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും ഭീമ നേടിയത് പോലൊരു വിജയം അവര്‍ക്കൊന്നും സ്വന്തമാക്കാന്‍ സാധിക്കുന്നില്ല.
ഉപഭോക്താക്കളുടെ വിശ്വാസമാണ് ഭീമയുടെ വിജയത്തിന്റെ കാരണം. ഞങ്ങളുടെ ഡിസൈനുകളും പരിശുദ്ധിയും പണത്തിന് നല്‍കുന്ന മൂല്യവും നയങ്ങളിലെ സുതാര്യതയുമൊക്കെ ഭീമയെ അവരുടെ വിശ്വസ്‍ത കേന്ദ്രമാക്കി മാറ്റിയെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. നിരവധിപ്പേര്‍ അവരുടെ വിശ്വാസം ഞങ്ങളില്‍ അര്‍പ്പിക്കുന്നത് ഏറെ മനംകുളിര്‍പ്പിക്കൊന്നൊരു അനുഭവമാണ്.
ചോദ്യം: മുവൈല സ്റ്റോറിന്റെ പുനരവതരണത്തിന് പിന്നിലെന്താണ്?
മുവൈലയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ഒരു വലിയ സ്റ്റോറിനുള്ള അവസരം ലഭിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരു സ്റ്റോറില്‍ നിന്ന് ആഭരണം വാങ്ങുമ്പോള്‍ നിരവധി വ്യത്യസ്ഥമായ കളക്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഏരിയ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എങ്കില്‍ മാത്രമേ ഞങ്ങളുടെ സെയില്‍ കണ്‍സള്‍ട്ടന്റും ഉപഭോക്താക്കളും തമ്മില്‍ വിശദമായ ആശയവിനിമയം നടക്കുകയുള്ളൂ. നേരത്തെയുണ്ടായിരുന്ന സ്റ്റോര്‍ ചെറുതായിരുന്നതിനാല്‍ പുതിയ സ്റ്റോറിലേക്ക് മാറാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
ചോദ്യം: പരമ്പരാഗത ഡിസൈനുകള്‍ക്ക് പുറമെ പുതിയ ആഭരണ കളക്ഷനുകളും ഈ നവീകരിച്ച സ്റ്റോറില്‍ പ്രതീക്ഷിക്കാമോ?
കൊവിഡിന്റെ ഒന്നാം ഘട്ടത്തിന് ശേഷം ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറിയ ആഭരണ സങ്കല്‍പങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ നെക്ലേസുകളുടെയും മാലകളുടെയും വിഭാഗങ്ങളില്‍ വിവിധ കളക്ഷനുകള്‍ ഈ സ്റ്റോറില്‍ സജ്ജമാക്കിയിട്ടുണ്ട്. യുഎഇയിലെ ഞങ്ങളുടെ മറ്റ് സ്റ്റോറുകളിലും ഇവ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ പറയുന്നത് കണ്ട് വിശ്വസിക്കാന്‍ നിങ്ങള്‍ പുതിയ സ്റ്റോര്‍ സന്ദര്‍ശിക്കുക തന്നെ വേണം.
മുവൈലയിലെ കൂടുതല്‍ വിശാലമായ ഭീമ ജ്വല്ലറി സ്റ്റോര്‍ മേയ് ആറിന് പുനഃരവതരിപ്പിക്കപ്പെടുകയാണ്. ഏറെ ആകാംക്ഷയോടെയാണ് യുഎഇയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സേവനങ്ങള്‍ എത്തിക്കാന്‍ തുടങ്ങുന്നത്. നമ്മള്‍ എല്ലാവരും വിശ്വസിക്കുകയും സ്‍നേഹിക്കുകയും ചെയ്യുന്ന ഭീമ ജ്വല്ലറി എന്ന ബ്രാന്‍ഡ് ഓരോ വര്‍ഷവും പുതിയ ഉയരങ്ങളിലെത്തട്ടെയെന്നും ഈ അവസരത്തില്‍ പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam