ഭീമ സൂപ്പർവുമൺ സീസൺ 3 വരുന്നു

Published : Apr 18, 2024, 10:38 AM IST
ഭീമ സൂപ്പർവുമൺ സീസൺ 3 വരുന്നു

Synopsis

പങ്കെടുക്കാൻ താൽപര്യമുള്ള സ്ത്രീകൾക്ക് സ്വയം നോമിനേറ്റ് ചെയ്യാം. മറ്റുള്ളവർക്കും മത്സരാർത്ഥികളെ നോമിനേറ്റ് ചെയ്യാം.

നിയോ ഹെയർ ലോഷൻ അവതരിപ്പിക്കുന്ന ഭീമ സൂപ്പർവുമൺ മൂന്നാം സീസണിൽ. നമുക്കിടയിലെ അസാധാരണ കഴിവുകളുള്ള സ്ത്രീകൾക്ക് അവർ അർഹിക്കുന്ന അം​ഗീകാരം നൽകാനുള്ള വേദിയാണ് ഭീമ സൂപ്പർവുമൺ. ഏപ്രിൽ അഞ്ച് മുതൽ രജിസ്ട്രേഷൻ തുടങ്ങി. മുൻ സീസണുകൾക്ക് സമാനമായി അതി ​ഗംഭീരമായ അവസരമാണ് ഇത്തവണയും ഭീമ സൂപ്പർവുമൺ മത്സരാർത്ഥികൾക്ക് നൽകുന്നത്.

പങ്കെടുക്കാൻ താൽപര്യമുള്ള സ്ത്രീകൾക്ക് സ്വയം നോമിനേറ്റ് ചെയ്യുകയോ മറ്റുള്ളവർ നോമിനേറ്റ് ചെയ്യുകയോ ആവാം. വളരെ ലളിതമാണ് ആപ്ലിക്കേഷൻ സമർപ്പിക്കൽ. 2 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ എന്തുകൊണ്ട് മത്സരാർത്ഥി സൂപ്പർവുമൺ ആകുന്നു എന്ന് വിവരിക്കാം. ഈ വീഡിയോ വാട്ട്സാപ്പിൽ 054 300 2680 എന്ന നമ്പറിൽ അയക്കാം. വിശദ വിവരങ്ങൾക്ക് asianetnews.com/bhima-super-woman സന്ദർശിക്കാം.

ഏറ്റവും മികച്ച സബ്മിഷനുകൾ അടുത്ത റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. ഇവിടെയാണ് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ മത്സരാർത്ഥികൾക്ക് അവസരം ലഭിക്കുക. കഴിവുകൾ മെച്ചപ്പെടുത്താൻ വിവിധ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റി ജഡ്ജുകൾ സഹായിക്കും. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന വനിത ഭീമ സൂപ്പർവുമൺ സീസൺ 3 വിജയിയാകും.

പരിപാടിയുടെ മീഡിയ പാർട്ണർ ഏഷ്യാനെറ്റ് ന്യൂസ് ആണ്. ഇക്വിറ്റി പ്ലസ് അഡ്വർട്ടൈസിങ് ആണ് ഇവന്റ് മാനേജ്മെന്റ്. ഹിറ്റ് എഫ്.എം, 89.4 തമിഴ് എഫ്.എം റേഡിയോ പാർട്ണർമാരാണ്. ജി ഷോക്, ഈസ്റ്റേൺ, ലുലു എക്സ്ചേഞ്ച്, ബ്ലാക് ടുലിപ് ഫ്ലവേഴ്സ്, റോസ്മേരി ആൻഡ് ബയോടിൻ, ഇഎംഎൻഎഫ്, ഫോർച്യൂൺ ​ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, നാലുകെട്ട് റെസ്റ്റോറന്റ്, മലയാള മനോരമ, ഡെയിലി ഹണ്ട് എന്നിവരാണ് മറ്റു സ്പോൺസർമാർ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്
വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ