
ബിഗ് ടിക്കറ്റ് സീരീസ് 283-ൽ ബിഗ് വിൻ മത്സരത്തിൽ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നാല് പ്രവാസികൾ 540,000 ദിർഹം പങ്കിട്ടു.
ഗുജറാത്തിൽ നിന്നുള്ള കൗഷിക് ഉദേഷി, മുംബൈയിൽ നിന്നുള്ള ഡയാന പ്രിൻസി ജോർജ് എന്നിവരാണ് ഇന്ത്യക്കാരായ വിജയികൾ. ഓൺലൈനായി എടുത്ത 113592 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് കൗഷിക്കിന് ഭാഗ്യം വന്നത്. സുഹൃത്തുക്കളായ 12 പേർക്കൊപ്പം കൗഷിക് സമ്മാനത്തുകയായ 150,000 ദിർഹം പങ്കിടും.
ദുബായിൽ 19 വർഷമായി ജീവിക്കുന്ന ഡയാന അക്കൗണ്ടന്റാണ്. ഭർത്താവും ഒരു മകനും ഒപ്പമാണ് അവർ താമസിക്കുന്നത്. ബിഗ് വിൻ മത്സരത്തിലേക്കുള്ള ക്ഷണം തീരെ പ്രതീക്ഷിച്ചില്ലെന്ന് ഡയാന പറയുന്നു. വളരെ സന്തോഷകരമായ ഒരു നിമിഷംകൂടെയായിരുന്നു അതെന്ന് ഡയാന പറയുന്നു. 150,000 ദിർഹമാണ് സമ്മാനത്തുക.
ബംഗ്ലാദേശിൽ നിന്നുള്ള ഒരു വിജയി 27 വയസ്സുകാരനായ മുഹമ്മദ് തുഹൈദുൽ ആണ്. ഷാർജയിൽ ജീവിക്കുന്ന മുഹമ്മദ് ഒരു എ.സി കമ്പനിയിൽ ജോലി ചെയ്യുകയാണ്. 20 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ബംഗ്ലാദേശിൽ നിന്നുള്ള രണ്ടാമത്ത വിജയി അബുദാബിയിൽ സ്ഥിരതാമസമാക്കിയ ഷൗക്കത്ത് ഇസ്ലാമാണ്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കും എന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
ഫെബ്രുവരിയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് വാഗ്ദാനം. മാർച്ച് മൂന്നിന് ലൈവ് ഡ്രോ നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം.
ഫെബ്രുവരി 1 മുതൽ 24വരെ ബിഗ് വിൻ മത്സരത്തിലും പങ്കെടുക്കാം. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്കാണ് അവസരം. മാർച്ച് മൂന്നിന് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണിത്. മാർച്ച് ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.
ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസും തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam