
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് ഓഗസ്റ്റ് മാസത്തിലെ പുതിയ നറുക്കെടുപ്പ് വിവരങ്ങള്‍ പുറത്തുവിട്ടു. സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂടുതല്‍ അവസരങ്ങളെന്ന പ്രഖ്യാപനവുമായി ഇത്തവണ ആറ് ക്യാഷ് പ്രൈസുകളാണുള്ളത്. ഒന്നിന് പകരം രണ്ട് കോടീശ്വരന്മാരെയായിരിക്കും ഈ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കുക. ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും ഉറപ്പുള്ളതാണെന്നും അത് മറ്റൊരു സമയത്തേക്ക് മാറ്റിവെയ്‍ക്കില്ലെന്നും സംഘാടകര്‍ അറിയിച്ചു.
1.2 കോടി ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സ്ഥാനം നേടുന്ന വിജയിക്ക് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കും. മറ്റ് നാല് വിജയികള്‍ക്ക് കൂടി ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. ഇതിന് പുറമെ ഇതാദ്യമായി ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസില്‍ ഇത്തവണ മെര്‍സിഡസ് ബെന്‍സ് സി200 കൂപ്പെ കാര്‍ സമ്മാനമായി നല്‍കുകയാണ്.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.
ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്. സോഷ്യല്‍ മീഡിയ വഴിയും ഈ മാസം നിരവധി സര്‍പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam