Big Ticket: ഭാഗ്യമുണ്ടെങ്കില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി നേടാന്‍ ഇപ്പോള്‍ അവസരം

Published : Jan 20, 2022, 11:22 AM IST
Big Ticket: ഭാഗ്യമുണ്ടെങ്കില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി നേടാന്‍ ഇപ്പോള്‍ അവസരം

Synopsis

'വീക്കെന്‍ഡ് ബൊണാന്‍സ' ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 11 ഭാഗ്യവാന്മാര്‍ക്കാണ് രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം  സൗജന്യമായി നല്‍കും.

അബുദാബി: ഈ വാരാന്ത്യത്തില്‍ ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന പുതിയ ഓഫറുമായി അബുദാബി ബിഗ് ടിക്കറ്റ്. ജനുവരി 20ന് പുലര്‍ച്ചെ 12.01ന് ആരംഭിച്ച 'വീക്കെന്‍ഡ് ബൊണാന്‍സ', ജനുവരി 22ന് രാത്രി 11.59വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ മറ്റൊരു ഇലക്ട്രോണിക് നറുക്കെടുപ്പില്‍ കൂടി പങ്കാളിയാക്കപ്പെടും. 

ഈ 'വീക്കെന്‍ഡ് ബൊണാന്‍സ' നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന 11 ഭാഗ്യവാന്മാര്‍ക്കാണ്, 44 കോടി രൂപ സമ്മാനം നല്‍കുന്ന 236-ാം സീരിസ് നറുക്കെടുപ്പിലേക്കുള്ള രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുക. വിജയികളുടെ പേര് വിവരങ്ങള്‍ ജനുവരി 23ന് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കും.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമൊതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ എടുക്കാം. 

വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികള്‍ക്ക് ലഭിക്കും.  നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. എത്രയും വേഗം ടിക്കറ്റെടുക്കുന്നതുവഴി യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള അവസരമാണ് ഓരോ ഉപഭോക്താവിനെയും കാത്തിരിക്കുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി