ബി​ഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ: മലയാളിക്ക് സ്വന്തമായത് ഒന്നര ലക്ഷം ദിർഹം

Published : Apr 25, 2025, 01:48 PM IST
ബി​ഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ: മലയാളിക്ക് സ്വന്തമായത് ഒന്നര ലക്ഷം ദിർഹം

Synopsis

ഏപ്രിലിലെ മൂന്നാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോയിലൂടെ അഞ്ച് പേർ നേടിയത് AED 150,000 വീതം.

ഏപ്രിലിലെ ബി​ഗ് ടിക്കറ്റ് സമ്മാന മഴ തുടരുന്നു. മൂന്നാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോയിലൂടെ അഞ്ച് പേർ നേടിയത് AED 150,000 വീതം. ബം​ഗ്ലാദേശ്, ഇന്ത്യ പൗരന്മാരാണ് വിജയികൾ.

മിൻഹാസ് ചൗധരി

ഏതാണ്ട് 15 വർഷമായി ഒമാനിൽ താമസിക്കുന്ന മിൻഹാസ് ഒരു ലേബർ കമ്പനിയിലെ തൊഴിലാളിയാണ്. നാല് വർഷമായി അദ്ദേഹം സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുക്കുന്നത്. സമ്മാനർ​ഹനായി എന്ന കോൾ ലഭിച്ചപ്പോൾ ആദ്യം ​ഗ്രാൻഡ് പ്രൈസ് ആണെന്നാണ് മിൻഹാസ് കരുതിയത്. പക്ഷേ, ഇ-ഡ്രോ ആണെന്നതും അദ്ദേഹത്തെ സന്തോഷിപ്പിച്ചു. ഇമെയിൽ ലഭിച്ചപ്പോഴാണ് വിജയം ഉറപ്പിച്ചതെന്ന് മിൻഹാസ് പറയുന്നു. ഇത് വലിയ സമ്മാനം അല്ലെങ്കിലും വലിയ സമ്മാനത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് അദ്ദേഹം പറയുന്നു.

സ്വന്തമായി ഒരു വീട് പണിയാനും പിന്നെ ജീവകാരുണ്യത്തിനുമായി ഒരു പങ്ക് നീക്കിവെക്കാനാണ് മിൻഹാസ് ആ​ഗ്രഹിക്കുന്നത്. എല്ലാവരോടും ബി​ഗ് ടിക്കറ്റ് കളിക്കാനും അദ്ദേഹം ഉപദേശിക്കുന്നു. ഞാൻ വിജയിക്കുമെന്ന് കരുതിയതല്ല, പക്ഷേ നോക്കൂ, ഞാൻ വിജയിയായി - അദ്ദേഹം പറയുന്നു.

റാബിയുൾ ഹസ്സൻ

എട്ട് വർഷമായി ഖത്തറിൽ ജോലി ചെയ്യുകയാണ് ഡ്രൈവറായ ഹസ്സൻ. ബം​ഗ്ലാദേശിലെ ചിറ്റ​ഗോം​ഗിങ്ങിലാണ് അദ്ദേഹത്തിന്റെ വീട്. മൂന്നു വർഷം മുൻപാണ് ബി​ഗ് ടിക്കറ്റ് അദ്ദേഹം കളിച്ചു തുടങ്ങിയത്. നാല് സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കുന്നതാണ് പതിവ്.

സമ്മാനം അറിയിച്ചുകൊണ്ടുള്ള കോൾ വന്നപ്പോൾ തുള്ളിച്ചാടിയെന്ന് ഹസ്സൻ പറയുന്നു. കുടുംബത്തിനെ വെക്കേഷന് കൊണ്ടുപോകാനാണ് അദ്ദേഹം സമ്മാനത്തുക ഉപയോ​ഗിക്കുക. സാമ്പത്തികസഹായം ആവശ്യമുള്ളവരെ സഹായിക്കാനും തുക ഉപയോ​ഗിക്കുമെന്ന് അദ്ദേഹം പറയുന്നു.

പക്കീർ അഹമ്മദ് മരെയ്ഖാൻ

ഇന്ത്യയിൽ നിന്നുള്ള പക്കീർ കഴിഞ്ഞ 18 വർഷമായി യു.എ.ഇയിൽ താമസിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു സുഹൃത്തിനൊപ്പം അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. രാത്രി ഷിഫ്ടിന് ശേഷം തിരികെ എത്തിയപ്പോൾ‌ ഫോണിൽ രണ്ട് മിസ്ഡ് കോളുകൾ കണ്ടത്. അതോടെ വിജയം ഉറപ്പിച്ചു. കുടുംബത്തിന് സമ്മാനം നൽകാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. ഇനിയും വലിയ സമ്മാനങ്ങൾ നേടാനാകുമെന്നും അദ്ദേഹം കരുതുന്നു.

ജോജി ഐസക്

2007 മുതൽ ദുബായിൽ സ്ഥിരതാമസമാക്കിയ ജോജി മലയാളിയാണ്. 20101 മുതൽ സുഹൃത്തുക്കൾ‌ക്കൊപ്പം അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും സ്വന്തമായും ആറ് സുഹൃത്തുക്കൾക്കൊപ്പവും അദ്ദേഹം ടിക്കറ്റ് എടുക്കുന്നു. വിജയ വാർത്ത അദ്ദേഹത്തെ അത്യന്തം സന്തോഷവാനാക്കി. 

ദേവദത്ത് വാസുദേവൻ

ഇന്ത്യൻ പൗരനായ ദേവദത്ത് ഓൺലൈനിൽ എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം വന്നത്. ടിക്കറ്റ് നമ്പർ 274-390002.

ഏപ്രിലിൽ 25 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ചതോറും ക്യാഷ് സമ്മാനങ്ങൾ, ബി​ഗ് വിൻ മത്സരം, ലക്ഷ്വറി കാറുകൾ... ഈ മാസം തീർച്ചയായും മിസ് ചെയ്യരുത്. കൂടാതെ ഇനിയും ആവേശം വിതറാൻ മാസം മുഴുവൻ 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് സൗജന്യം!

എല്ലാ ആഴ്ച്ചയും അഞ്ച് ഭാ​ഗ്യശാലികൾക്ക് AED 150,000 വീതം നേടാം. ഏപ്രിൽ മാസം വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ വ്യാഴാഴ്ച്ചകളിലും വിജയികളെ പ്രഖ്യാപിക്കും.

നിങ്ങളുടെ മേൽ സ്പോട്ട്ലൈറ്റ് പതിക്കണമെന്ന് ആ​ഗ്രഹിക്കുന്നോ? ബി​ഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ ഒന്ന് മുതൽ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മെയ് 3-ന് നടക്കുന്ന ​ലൈവ് ഡ്രോയിൽ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾനേടാം. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. മെയ് ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അവസാനഘട്ടത്തിലെത്തിയവരുടെ പേരുകൾ വെളിപ്പെടുത്തും.

ഇത്തവണ വലിയ സ്വപ്നം കാണുന്നവർക്ക് രണ്ട് ലക്ഷ്വറി കാറുകളും നേടാം. മെയ് 3-ന് റേഞ്ച് റോവർ വെലാർ കാറും ജൂൺ മൂന്നിന് BMW M440i കാറും സ്വന്തമാക്കാം.

ടിക്കറ്റുകൾക്ക് സന്ദർശിക്കൂ www.bigticket.ae അല്ലെങ്കിൽ ഇനി പറയുന്ന വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ എത്തൂ: Zayed International Airport and Al Ain Airport.

The weekly E-draw dates:

Week 4: 24th – 30th April & Draw Date- 1st May (Thursday)
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി
ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ