
ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നാണ് മൂന്നു വിജയികൾ. ഓരോരുത്തരും 25,000 ദിർഹം വീതം നേടി.
മുംബൈയിൽ നിന്നുള്ള ജ്യോതി ഷഹാനിയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു വിജയി. ദുബായിലാണ് കഴിഞ്ഞ 27 വർഷമായി അവർ താമസിക്കുന്നത്. പത്ത് വർഷം മുൻപാണ് അവർ ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. എല്ലാ മാസവും ഒരു സംഘത്തോടൊപ്പം ചേർന്നാണ് അവർ ടിക്കറ്റ് എടുക്കുക.
സ്വന്തം പിറന്നാളും ഭർത്താവിന്റെയും മകളുടെയും പിറന്നാളും ചേർത്തുള്ള ഒരു നമ്പറാണ് അവർ ഇത്തവണ പരീക്ഷിച്ചത്. അത്താഴ സമയത്താണ് സമ്മാനം ലഭിച്ചെന്ന് അറിയിച്ചുള്ള വാർത്ത എത്തിയത്. മറ്റുള്ളവരുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാനാണ് ജ്യോതിയും കുടുംബവും ആഗ്രഹിക്കുന്നത്. കൊവിഡ്-19 സമയത്ത് പഠനത്തിന് മകൾക്ക് തടസ്സങ്ങൾ നേരിട്ടെന്ന് അവർ പറയുന്നു.
ചെന്നൈയിൽ നിന്നുള്ള പ്ലംബിങ് സൂപ്പർവൈസർ മുഹമ്മദ് ഹസ്സൻ അബ്ലുല്ലയാണ് രണ്ടാമത്ത ഇന്ത്യയിൽ നിന്നുള്ള വിജയി. അദ്ദേഹം 12 വർഷമായി യു.എ.ഇയിൽ തന്നെയാണ് താമസം.
സംഘമായി എടുത്ത ടിക്കറ്റിലാണ് അദ്ദേഹം സമ്മാനം നേടിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക ചെലവഴിക്കുമെന്ന് അദ്ദേഹം പറയുന്നു.
മൂന്നാമത്ത വിജയി റാഫി മുഹമ്മദാണ്. ഹൈദരാബാദിൽ നിന്നാണ് അദ്ദേഹം ഗെയിമിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നമ്പറുകളായ 10, 46 എന്നിവ ചേർന്ന നമ്പറാണ് റാഫി തെരഞ്ഞെടുത്തത്.
വീക്കിലി ഡ്രോയിൽ തന്റെ നമ്പറിന് സമ്മാനം ലഭിച്ചത് അദ്ദേഹം യൂട്യൂബിലൂടെയാണ് അറിഞ്ഞത്. സമ്മാനത്തുകയിൽ ഒരു പങ്ക് സ്വർണ്ണം വാങ്ങാനും ബാക്കി തുക ഉപയോഗിച്ച് മകന് ഒരു പുതിയ ഫോൺ വാങ്ങാനും പെൺമക്കൾക്ക് സ്കൂട്ടർ വാങ്ങാനും തുക ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ആഫ്രിക്കയിലെ കെനിയയിൽ നിന്നുള്ള 49 വയസ്സുകാരനായ സയദ് കാദ്രിയാണ് അവസാനത്തെ വിജയി. വർഷത്തിൽ പലപ്പോഴായി ടിക്കറ്റെടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
ആദ്യമായാണ് അദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുകയിൽ ഒരു പങ്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനും ബാക്കി തുക ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങാനുമായി നീക്കിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഓഗസ്റ്റിൽ 26 വിജയികൾക്ക് സമ്മാനങ്ങൾ നേടാം. ബിഗ് സ്പിന്നിൽ പങ്കെടുത്ത് 1 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. സെപ്റ്റംബർ 3-ന് നടക്കുന്ന ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് പേർക്ക് 100,000 ദിർഹം വീതവും നേടാം.
വീക്കിലി ഇ-ഡ്രോയിൽ നാലു പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാം. സെപ്റ്റംബർ 3-ന് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം നേടുന്നവരെ അറിയാം. ഒക്ടോബർ 3-നാണ് ഇവർക്ക് അവസരം.
ഡ്രീം കാർ പ്രൊമോഷനും തുടരും. സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവയാണ് നേടാനാകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam