ബിഗ് ടിക്കറ്റ് ബിഗ് സ്പിൻ: മൂന്നു വിജയികൾ 250,000 ദിർഹം പങ്കിട്ടു

Published : Nov 09, 2026, 05:37 PM IST
Big Ticket

Synopsis

ഉത്തർപ്രദേശിൽ നിന്നുള്ള 27 വയസ്സുകാരനായ മെക്കാനിക്ക് പ്രീതം കുമാർ ആണ് ഇന്ത്യയിൽ നിന്നുള്ള വിജയി. പ്രീതം നേടിയത് 100,000 ദിർഹമാണ്.

ബിഗ് ടിക്കറ്റ് സീരീസ് 292 ലൈവ് ഡ്രോയിലെ ബിഗ് സ്പിന്നിൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസി ഉൾപ്പെടെ മൂന്നു പേർ 250,000 ദിർഹം പങ്കിട്ടു.

ഉത്തർപ്രദേശിൽ നിന്നുള്ള 27 വയസ്സുകാരനായ മെക്കാനിക്ക് പ്രീതം കുമാർ ആണ് ഇന്ത്യയിൽ നിന്നുള്ള വിജയി. പ്രീതം നേടിയത് 100,000 ദിർഹമാണ്.

കഴിഞ്ഞ നാല് വർഷമായി ദുബായിലാണ് പ്രീതം താമസിക്കുന്നത്. മുൻപ് ഒരു സഹപ്രവർത്തകന് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചിരുന്നു. അതാണ് മത്സരത്തിൽ പങ്കെടുക്കാൻ പ്രീതത്തിന് പ്രചോദനമായത്.

സുഹൃത്തുക്കളായ 19 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക എല്ലാവരുമായി പങ്കുവെക്കാനാണ് പ്രീതം ആഗ്രഹിക്കുന്നത്.

“ഇതുവരെ ഒരുമിച്ചാണ് പങ്കെടുത്തത്. സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.” – പ്രീതം പറഞ്ഞു.

രണ്ടാമത്തെ വിജയി ഈജിപ്റ്റിൽ നിന്നുള്ള ഗേസർ എലഗാമിയാണ്. യു.എ.ഇയിൽ 19 വർഷമായി അദ്ദേഹം താമസിക്കുന്നുണ്ട്. അക്കൗണ്ട് മാനേജറായാണ് എലഗാമി ജോലി ചെയ്യുന്നത്. അദ്ദേഹവും 100,000 ദിർഹമാണ് സമ്മാനമായി നേടിയത്.

“ബിഗ് സ്പിന്നിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ വലിയ സന്തോഷം തോന്നി. എന്റെ ഭാര്യയും അപ്പോൾ ഒപ്പമുണ്ടായിരുന്നു. ഇതൊരു വല്ലാത്ത സർപ്രൈസായിപ്പോയി.” – അദ്ദേഹം പറയുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുറച്ചു പണം സ്ഥലം വാങ്ങാനും ഉപയോഗിക്കും.

ബിഗ് സ്പിന്നിലെ മൂന്നാമത്തെ വിജയി പാകിസ്ഥാനിൽ നിന്നുള്ള ഇനാം ഉൾ ഹസ്നൈനാണ്. യു.എ.ഇയിൽ താമസിക്കുന്ന അദ്ദേഹം 50,000 ദിർഹം സമ്മാനമായി നേടി.

നേരിട്ട് ഗെയിം കളിക്കാൻ ഇനാമിന് എത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് വേണ്ടി ബിഗ് ടിക്കറ്റ് ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.

നവംബറിൽ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് ഭാഗ്യശാലിയെ തിരിച്ചറിയാം. സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നു വീക്കിലി ഇ-ഡ്രോകളും നടക്കും. നാല് വിജയികൾക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം ലഭിക്കും. ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന മൂന്നു പേരെ ഡിസംബർ 3-ന് നടക്കുന്ന ഡ്രോയിൽ അറിയാം. ഇവർക്ക് ജനുവരി 3-ന് ബിഗ് സ്പിൻ കളിക്കാം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാനാണ് അവസരം.

ഡ്രീം കാർ സീരീസിൽ ഡിസംബർ 3-ന് നിസ്സാൻ പട്രോൾ, ജനുവരി 3-ന് ബിഎംഡബ്ല്യു എം440ഐ എന്നിവയാണ് നേടാനാകുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്തു; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവും നാടുകടത്തലും
പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തം; ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്, ട്രംപുമായി കൂടിക്കാഴ്ച നടത്തും