ദിവസേന 250 ​ഗ്രാം സ്വർണ്ണക്കട്ടി നേടാം, പുതിയ വിജയികളെ പ്രഖ്യാപിച്ച് ബി​ഗ് ടിക്കറ്റ്

Published : Nov 29, 2024, 05:51 PM IST
ദിവസേന 250 ​ഗ്രാം സ്വർണ്ണക്കട്ടി നേടാം, പുതിയ വിജയികളെ പ്രഖ്യാപിച്ച് ബി​ഗ് ടിക്കറ്റ്

Synopsis

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae

നവംബറിൽ ബി​ഗ് ടിക്കറ്റിലൂടെ ദിവസവും 79,000 ദിർഹം മൂല്യമുള്ള 24 കാരറ്റ് 250 ​ഗ്രാം സ്വർണ്ണം നേടാം. ഈ ആഴ്ച്ചയിലെ വിജയികൾ ചുവടെ.

ബദുർ അൽ കാൽദി - 22 നവംബർ വിജയി

യു.എ.ഇ സ്വദേശിയാണ്. വിജയിച്ച ടിക്കറ്റ് നമ്പർ - 269-396502

അജു മാമൻ മാത്യു - 23 നവംബർ

റാസ് അൽ ഖൈമയിൽ കുടുംബസമേതം ജീവിക്കുന്ന എൻജിനീയർ. ഏഴ് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. ഉറ്റ സുഹൃത്തിനൊപ്പം എടുത്ത ടിക്കറ്റിലൂടെ സമ്മാനം. നിക്ഷേപത്തിനായി സ്വർണ്ണക്കട്ടി വിറ്റ് പണമെടുക്കാനാണ് അജു ആ​ഗ്രഹിക്കുന്നത്.

മുത്തു കണ്ണൻ സെൽവം- 24 നവംബർ

ഇന്ത്യൻ പൗരൻ. ടിക്കറ്റ് നമ്പർ - 269-435786.

സന്ദീപ് പാട്ടിൽ - 25 നവംബർ

ദുബായ് മീഡിയ സിറ്റിയിൽ ഐ.ടി പ്രൊഫഷണൽ. നാലു വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കുന്നു. ബൈ 2 ​ഗെറ്റ് 2 ഡീലിൽ വാങ്ങിയ ടിക്കറ്റിൽ സമ്മാനം നേടി. സ്വർണ്ണക്കട്ടി വിൽപ്പന നടത്തി കുട്ടികളുടെ ഭാവിക്കായി നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നു.

രാജേഷ് കെ വി വാസു - 26 നവംബർ

ഇന്ത്യൻ പൗരൻ. രണ്ടു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു. യു.എ.ഇയിൽ 14 വർഷമായി താമസിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിലുള്ള രാജേഷ് സമ്മാനത്തുക എങ്ങനെ ഉപയോ​ഗിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

ലോറൻസ് ചാക്കപ്പൻ - 27 നവംബർ

ഇന്ത്യയിൽ നിന്നുള്ള അക്കൗണ്ടന്റ്. ഇപ്പോൾ 15 വർഷമായി കുടുംബമായി കുവൈത്തിൽ താമസം. നാല് വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു, ആദ്യമായി വിജയം. ​ഗ്രാൻഡ് പ്രൈസ് നേടാനാണ് ഇനി ശ്രമം.

എം വിഷ്ണു - 28 നവംബർ

ദുബായിൽ നിന്നുള്ള ഇലക്ട്രിക്കൽ എൻജിനീയർ. ആറ് വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു. സ്വന്തമായി വാങ്ങിയ ടിക്കറ്റിൽ വിജയം നേടി. പക്ഷേ, സമ്മാനത്തുക എപ്പോഴും ടിക്കറ്റ് വാങ്ങാൻ പണം നീക്കിവെക്കുന്ന സുഹൃത്തുക്കൾക്കൊപ്പം പങ്കിടാൻ വിഷ്ണു തീരുമാനിച്ചു.

അടുത്ത നറുക്കെടുപ്പിൽ 25 മില്യൺ ദിർഹമാണ് സമ്മാനം. കൂടാതെ ദിവസേന 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം. മാത്രമല്ല Buy 2, Get 1 Free ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി നേടാം. സ്റ്റോറിലെത്തി പർച്ചേസ് ചെയ്യുന്നവർക്ക് ബൈ 2 ​ഗെറ്റ് 3 ഫ്രീ ഡീൽ നേടാം. ഡ്രീം കാർ ടിക്കറ്റിൽ ബൈ 3 ​ഗെറ്റ് 4 ഡീലും നേടാനാകും.

Big Win Contest ആണ് മറ്റൊരു ആകർഷണം. നവംബർ 1 മുതൽ 28 വരെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ നേടാം. ഇതിനായി ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ മാത്രം മതി.

ഡിസംബർ മൂന്നിന് BMW 840i കാർ നേടാനുമാകും. നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റെടുക്കുന്നവർ‌ക്ക് ജനുവരി മൂന്നിന് Maserati Grecale നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കിൽ Zayed International Airport and Al Ain Airport എന്നിവിടങ്ങളിൽ സ്റ്റോറുകൾ സന്ദർശിക്കാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു