
മാർച്ച് മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ഡ്രീം കാർ നേടിയത് സൗദി അറേബ്യയിൽ പ്രവാസിയായ മുഹമ്മദ് ഉമർ ഫറൂഖ് എന്ന പാകിസ്ഥാനി. ഒരു പുത്തൻ മസരാറ്റി ഗ്രെകാൽ ജി.റ്റിയാണ് ഫറൂഖ് സ്വന്തമാക്കിയത്.
ആറ് കുട്ടികളുടെ പിതാവായ ഫറൂഖ് സ്വന്തം മകന്റെ തന്നെ ട്രേഡിങ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിനോക്കുകയാണ്. യു.എ.ഇ, സൗദി യാത്രകൾ പതിവാക്കിയ അദ്ദേഹം വിമാനത്താവളത്തിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. രണ്ട് മൂന്ന് വർഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെന്നാണ് ഫറൂഖ് പറയുന്നത്. സമ്മാനമായി ലഭിച്ച കാർ വിൽക്കാനാണ് ഫറൂഖിന്റെ പദ്ധതി.
മാർച്ച് മാസം മുഴുവൻ ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങാം. ഇത്തവണ സമ്മാനം മസരാറ്റി ഗിബ്ലി കാർ ആണ്. ഏതാണ്ട് AED 380K മൂല്യം വരും കാറിന്. ഏപ്രിൽ മൂന്നിനാണ് അടുത്ത ലൈവ് ഡ്രോ. ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. സയദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റെടുത്താൽ രണ്ട് ടിക്കറ്റ് വാങ്ങുമ്പോൾ മൂന്നെണ്ണം സൗജന്യമായി ലഭിക്കും.
ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും ടിക്കറ്റ് വാങ്ങാം. അതുമല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ സ്റ്റോറുകളിൽ നിന്നും വാങ്ങാം. മറ്റുള്ള തേഡ് പാർട്ടി പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ടിക്കറ്റ് വാങ്ങുന്നവർ യഥാർത്ഥ ടിക്കറ്റുകൾ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ