പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : Mar 18, 2024, 11:39 AM IST
 പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

20 വർഷമായി മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയിൽ എത്തിയത്.

സലാല: പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോർത്ത് പറവൂരിലെ നെടുംപറമ്പിൽ പരേതരായ ജോസഫ് -ത്രേസ്യ ദമ്പതികളുടെ മകൻ ജോണി ജോസഫിനെ (58) യാണ് ഒമാനിലെ സലാലയിൽ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

20 വർഷമായി മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയിൽ എത്തിയത്. ഭാര്യ: സീന ജോണി. മക്കൾ: അബിൻ, അഖിൽ. തുടർ നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം  നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read Also -  സൗദി രാജ്യാന്ത വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരാണോ? പാസ്പോര്‍ട്ടില്‍ ഇനി പതിയും ഈ സ്പെഷ്യൽ മുദ്ര

ബിസിനസ് ആവശ്യത്തിന് എത്തിയ മലയാളി സൗദിയില്‍ മരിച്ചു 

റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ (43) ആണ് മരിച്ചത്. 

റിയാദിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്പ് ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം മുമ്പാണ് സൗദിയിൽ എത്തിയത്. ഭാര്യ: ആയിശ കളരാന്തിരി.മക്കൾ:മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്വാൻ. സഹോദരങ്ങൾ: എ.ടി. ബഷീർ, യൂസുഫ്, സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. മൃതദേഹം ശനിയാഴ്ച രാത്രി തന്നെ ജിസാനിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കമ്പനിപ്പണം തട്ടിയെടുത്ത പ്രവാസി പിടിയിൽ, വിശ്വാസവഞ്ചന നടത്തിയതിന് കേസെടുത്ത് കുവൈത്ത് പൊലീസ്
കുവൈത്ത് പ്രവാസികൾക്കിനി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാം