ബിഗ് ടിക്കറ്റ്: നാല് ഇന്ത്യക്കാർക്ക് സ്വർണ്ണക്കട്ടികൾ സമ്മാനം; വിജയികളിൽ ഒരു മലയാളിയും

Published : Oct 26, 2026, 05:13 PM IST
Big Ticket

Synopsis

200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് ഓരോ വിജയിയും നേടിയത്.

ഒക്ടോബർ മാസത്തെ മൂന്നാമത്തെ വീക്കിലി ഡ്രോയിൽ വിജയിച്ച നാല് പേരെ പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. ഒരു മലയാളിക്കും സമ്മാനമുണ്ട്. 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് ഓരോ വിജയിയും നേടിയത്.

2007 മുതൽ ഷാർജയിൽ താമസിക്കുന്ന ജിജോയ് വിശ്വൻ ആണ് സമ്മാനം നേടിയ മലയാളി. അഞ്ച് മുതൽ പത്ത് പേർ വരെയുള്ള ഒരു സംഘത്തിനൊപ്പമാണ് ജിജോയ് ബിഗ് ടിക്കറ്റ് എടുക്കാറ്. ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചപ്പോൾ ജിജോയ് ഡ്രോയുടെ ഫലത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. വെബ്സൈറ്റിൽ നോക്കിയാണ് അദ്ദേഹം ഫലം ശരിയാണെന്ന് ഉറപ്പുവരുത്തിയത്. സമ്മാനത്തുക തുല്യമായി വീതിക്കാനും തനിക്ക് ലഭിക്കുന്ന പങ്ക്, നാട്ടിലുള്ള കുടുംബത്തിനായി ചെലവഴിക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ബഹ്റൈനിൽ ഓഫീസ് ബോയ് ആയി ജോലി നോക്കുന്ന അരുണ കൃഷ്ണപ്പ കിടിയൂരാണ് രണ്ടാമത്തെ വിജയി. കഴിഞ്ഞ 23 വർഷമായി പ്രവാസിയാണ് ഇന്ത്യക്കാരനായ അരുണ. നാല് മാസമായി സുഹൃത്തുക്കൾക്കൊപ്പമാണ് അരുണ ബിഗ് ടിക്കറ്റ് എടുക്കാറ്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് അരുണ പറഞ്ഞു.

മൂന്നാമത്തെ വിജയി ബെംഗലൂരുവിൽ നിന്നുള്ള സിവിൽ എൻജിനീയർ സദാത്തുള്ള ഷരീഫ് ആണ്. ദുബായിലാണ് ഒരു വർഷമായി അദ്ദേഹം ജീവിക്കുന്നത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്നതിൽ അദ്ദേഹവും തീരുമാനം എടുത്തിട്ടില്ല.

ഒരു വനിതയും ഇത്തവണ വിജയിയായി. മുംബൈയിൽ നിന്നുള്ള മനിഷ ഹർഷൽ കസാത് ആണ് വിജയി. ഷാർജയിലാണ് ഒരു ദശകമായി അവർ ജീവിക്കുന്നത്. മൂന്നു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് മനിഷ പറയുന്നു. ചിലപ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ കൂട്ടുകാരോടൊത്തുമാണ് ബിഗ് ടിക്കറ്റ് എടുക്കുക. ഇത്തവണ തനിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം.

ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3-ന് തന്നെയാണ് ഡ്രോ.

ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ലഭിക്കുക.

ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3-ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3-നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.

രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദി യു.എ.ഇ ലോട്ടറി: അറുപതാം പിറന്നാളിന് മുൻപേ 5 മില്യൺ ദിർഹം നേടി ഇന്ത്യൻ പ്രവാസി
ദുബായിൽ ദിവാലി ഗോൾഡ് റഷ് പ്രഖ്യാപിച്ചു; സമ്മാനമായി ഒരു കിലോ സ്വർണം നേടാൻ അവസരം