
ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ഇ-ഡ്രോയിൽ നാലു വിജയികളെ പ്രഖ്യാപിച്ചു. വിജയികളിൽ രണ്ടു പേർ മലയാളികളാണ്. ഓരോരുത്തരം 25,000 ദിർഹം വീതം നേടി.
മലയാളിയായ വിജയികളിൽ ഒരാൾ മണികണ്ഠൻ മോഹനൻ ആണ്. 39 വയസ്സുകാരനാ അദ്ദേഹം നഴ്സാണ്. അബുദാബി എയർപോർട്ട് സ്റ്റോറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. റാൻഡമായി എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം. ഇത് രണ്ടാം തവണ മാത്രമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നത്.
സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നതിൽ അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല. സേവിങ്സിലേക്ക് തുക മാറ്റാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയായ സിവിൽ എൻജിനീയർ തോമസ് വർഗീസ് ആണ് ഒരു വിജയി. 20 വർഷമായി യു.എ.ഇയിൽ ആണ് അദ്ദേഹം താമസിക്കുന്നത്. എല്ലാ മാസവും അദ്ദേഹം ഗെയിമിൽ പങ്കെടുക്കാറുണ്ട്. ചിലപ്പോൾ തനിച്ചും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവുമാണ് ടിക്കറ്റ് എടുക്കാറ്. ഇത്തവണ സമ്മാനം നേടിയ ടിക്കറ്റ് സുഹൃത്തുക്കൾക്കൊപ്പമാണ് എടുത്തത്.
റിച്ചാർഡ് വിജയവാർത്ത അറിയിക്കാൻ വിളിച്ചെങ്കിലും ആദ്യം തോമസ് വിശ്വസിച്ചില്ല. പിന്നീട് അദ്ദേഹം ബിഗ് ടിക്കറ്റ് ലൈവ് സ്ട്രീം പരിശോധിച്ചു. റിസൾട്ട് നേരിട്ടു കണ്ടപ്പോൾ കൂടുതൽ വിശ്വാസമായി.
സമ്മാനത്തുക സേവിങ്സിൽ നിക്ഷേപിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
പൂനെയിൽ നിന്നുള്ള സാജിദ് ഖാൻ ആണ് മറ്റൊരു വിജയി. കഴിഞ്ഞ 33 വർഷമായി അദ്ദേഹം യു.എ.ഇയിൽ ആണ് താമസിക്കുന്നത്. ആദ്യമായാണ് അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നത്. മാസം തോറുമുള്ള ഡ്രോകളെക്കുറിച്ച് മാത്രമേ അദ്ദേഹത്തിന് അറിവുണ്ടായിരുന്നുള്ളൂ.
കുട്ടികൾക്ക് ട്രീറ്റ് നൽകാനാണ് സമ്മാനത്തുക ഉപയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് സഹീർ ആണ് നാലാമത്തെ വിജയി. ഓൺലൈനായി എടുത്ത 290-094275 എന്ന നമ്പറിലൂടെയാണ് സമ്മാനം.
ഓഗസ്റ്റിൽ 26 വിജയികൾക്ക് സമ്മാനങ്ങൾ നേടാം. ബിഗ് സ്പിന്നിൽ പങ്കെടുത്ത് 1 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. സെപ്റ്റംബർ 3-ന് നടക്കുന്ന ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് പേർക്ക് 100,000 ദിർഹം വീതവും നേടാം.
വീക്കിലി ഇ-ഡ്രോയിൽ നാലു പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാം. സെപ്റ്റംബർ 3-ന് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം നേടുന്നവരെ അറിയാം. ഒക്ടോബർ 3-നാണ് ഇവർക്ക് അവസരം.
ഡ്രീം കാർ പ്രൊമോഷനും തുടരും. സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവയാണ് നേടാനാകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam