സൗദിയിൽ ഫ്രീ ലാൻസ് ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരലക്ഷം റിയാൽ പിഴയും ആറുമാസം തടവും

Published : Aug 25, 2026, 01:11 AM IST
handcuffs

Synopsis

സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തമായി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ആഭ്യന്തര മന്ത്രാലയം കടുത്ത ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചു. നിയമലംഘകർക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും തുടർന്ന് നാടുകടത്തലും നേരിടേണ്ടി വരും.

റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ (സ്വയം തൊഴിൽ) ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കും. കൂടാതെ, ശിക്ഷാകാലയളവിന് ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിക്കാൻ എല്ലാ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാപാര തർക്കം രൂക്ഷം, കാനഡയ്ക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, വാഹനങ്ങൾക്കും സ്റ്റീലിനും 50 ശതമാനം നികുതി ചുമത്തും
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് മലയാളി ദമ്പതികളുടെ ഏക മകൾ