Big Ticket : 30 കോടി നേടുന്ന ഭാഗ്യശാലി നിങ്ങളാകാം, മറ്റൊരു വന്‍ ഓഫറും; സര്‍പ്രൈസ് പുറത്തുവിട്ട് ബിഗ് ടിക്കറ്റ്

Published : Mar 01, 2022, 02:08 PM ISTUpdated : Mar 01, 2022, 07:28 PM IST
Big Ticket : 30 കോടി നേടുന്ന ഭാഗ്യശാലി നിങ്ങളാകാം, മറ്റൊരു വന്‍ ഓഫറും; സര്‍പ്രൈസ് പുറത്തുവിട്ട് ബിഗ് ടിക്കറ്റ്

Synopsis

ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും.  ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക.

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ). രണ്ടാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹമാണ്. കൂടാതെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് ലഭിക്കുന്നു. ഈ മാസം ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും 300,000 ദിര്‍ഹം നേടാനുള്ള അവസരവും ലഭിക്കുന്നു. ആഴ്ച തോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 300,000  ദിര്‍ഹമാണ്.

വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും.  ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. ഇതിന് പുറമെ, ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും കോമ്പോയായി ഒരു ട്രാന്‍സാക്ഷനിലൂടെ വാങ്ങുന്നവര്‍ക്കാണ് ഈ മികച്ച സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. എല്ലാ എന്‍ട്രികളും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിക്ഷേപിക്കുകയും ഒരു ഭാഗ്യശാലിയെ ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.bigticket.ae സന്ദര്‍ശിക്കുക.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. മറ്റ് ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ,  ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങുന്നതിലൂടെ മാസെറാറ്റി ലെവാന്റെ അല്ലെങ്കില്‍ ബിഎംഡബ്ല്യൂ Z430i സ്വന്തമാക്കാനുള്ള അവസവും ലഭിക്കുന്നു. ഡ്രീം കാര്‍ ടിക്കറ്റിന്റെ വില 150 ദിര്‍ഹമാണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. പുതിയ പ്രമോഷന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബിഗ് ടിക്കറ്റും ഡ്രീം കാര്‍ ടിക്കറ്റും ചേര്‍ത്ത് 650 ദിര്‍ഹത്തിന് വാങ്ങാം.


300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)

പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)

പ്രൊമോഷന്‍ 3  മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)

പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം