ബിഗ് ടിക്കറ്റ്: മലയാളി യുവതിക്ക് 25,000 ദിർഹം; മൊത്തം നാല് ഇ-ഡ്രോ വിജയികൾ

Published : Nov 20, 2026, 06:35 PM IST
Big Ticket

Synopsis

ഇന്ത്യ, ഇറാഖ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരാണ് മൊത്തം വിജയികൾ. ഓരോരുത്ത‍ർക്കും 25,000 ദി‍‍ർഹം വീതം ലഭിച്ചു.

ബിഗ് ടിക്കറ്റിന്റെ നവംബ‍ർ മാസത്തെ ആദ്യത്തെ ഇ-ഡ്രോയിൽ മലയാളിക്ക് 25,000 ദിർഹം സമ്മാനം. ഇന്ത്യ, ഇറാഖ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരാണ് മൊത്തം വിജയികൾ. ഓരോരുത്ത‍ർക്കും 25,000 ദി‍‍ർഹം വീതം ലഭിച്ചു.

ബിൽഡിങ് അഡ്മിനിസ്ട്രേറ്ററായി ഷാർജയിൽ ജോലി ചെയ്യുന്ന 27 വയസ്സുകാരിയായ കെ. ആർദ്രയാണ് മലയാളിയായ വിജയി.

“ഫോൺകോൾ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു തമാശയായാണ് എനിക്കിത് തോന്നിയത്. ‍അവർ പറഞ്ഞതെല്ലാം ഞാൻ കേട്ടു. പിന്നീട് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് നോക്കിയപ്പോഴാണ് ശരിക്കും വിജയിച്ചു എന്നറിഞ്ഞത്.” ആർദ്ര പറയുന്നു.

ഭർത്താവിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഒപ്പം ചേർന്നാണ് ആർദ്ര ബിഗ് ടിക്കറ്റ് എടുത്തത്. പത്ത് പേരുടെ സംഘമായാണ് ടിക്കറ്റ് വാങ്ങിയത്. ആദ്യമായാണ് ആർദ്രയുടെ പേരിൽ ടിക്കറ്റ് എടുത്തത്. റാൻഡമായി തെരഞ്ഞെടുത്ത നമ്പറിലൂടെ സമ്മാനവും ലഭിച്ചു.

“സംഘത്തിലെ എല്ലാവരും വളരെ സന്തോഷത്തിലാണ്. ഒരുപാട് നാളായി പങ്കെടുക്കുന്നുണ്ട്, ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഇതൊരു മനോഹരമായ അനുഭവമാണ്.” ആർദ്ര കൂട്ടിച്ചേർത്തു.

സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം. തനിക്ക് ലഭിച്ച പങ്ക് എങ്ങനെ ചെലവാക്കണം എന്നതിൽ ആർദ്ര ഇനിയും തീരുമാനമെടുത്തിട്ടില്ല.

ഇന്ത്യയിൽ നിന്നുള്ള ഈ ആഴ്ച്ചയിലെ രണ്ടാമത്തെ വിജയി ചെന്നൈയിൽ നിന്നുള്ള 55 വയസ്സുകാരനായ സൂസൈരാജ് ബെസ്കിരാജൻ ആണ്. ദുബായിൽ കഴിഞ്ഞ 30 വർഷമായി കുടുംബത്തോടൊപ്പം താമസിക്കുകയാണ് അദ്ദേഹം. നാല് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുമുണ്ട്. സ്വന്തമായാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. ആദ്യമായാണ് സമ്മാനം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

“ഒരു ദിവസം ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഞാൻ കഠിനാധ്വാനിയും സത്യസന്ധനുമാണ്. അതുകൊണ്ട് നല്ലത് നടക്കുമെന്ന് എപ്പോഴും വിശ്വസിക്കുന്നു. ഇപ്പോൾ ഈ വിജയത്തോടെ കൂടുതൽ ആത്മവിശ്വാസമായി. അടുത്തത് ഗ്രാൻഡ് പ്രൈസാണ്!” അദ്ദേഹം പറയുന്നു.

സമ്മാനത്തുകയിൽ ഒരു പങ്ക് ജീവകാരുണ്യത്തിനായി നീക്കിവെക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പള്ളികളിലൂടെ സൗജന്യ ഭക്ഷണവും അദ്ദേഹം നടത്തും. “നിങ്ങൾക്ക് നേടേണ്ടതിൽ വിശ്വസിക്കുക. മനസ്സും കഠിനാധ്വാനവും ഉണ്ടെങ്കിൽ എന്തും സാധ്യമാണ്.” അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച്ചയിലെ മൂന്നാമത്തെ വിജയി ഫിലിപ്പീൻസിൽ നിന്നുള്ള മാർക്കറ്റിങ് ജീവനക്കാരിയായ 25 വയസ്സുകാരി ജെയ്ഡ് പുൻസാലൻ ആണ്. തന്റെ പിതാവാണ് ബിഗ് ടിക്കറ്റ് എടുക്കാൻ പ്രചോദിപ്പിച്ചതെന്ന് ജെയ്ഡ് പറയുന്നു. സമ്മാനർഹമായ ടിക്കറ്റ് ജെയ്ഡും പിതാവും അമ്മാവനും ചേർന്നാണ് എടുത്തത്.

രണ്ടു വർഷമായി പിതാവ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ടെന്നാണ് ജെയ്ഡ് പറയുന്നത്. കുടുംബമായി എടുത്ത ടിക്കറ്റിലൂടെ വിജയം നേടാനായതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു. തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാനാണ് ചെലവഴിക്കുക എന്നാണ് ജെയ്ഡ് പറയുന്നത്.

ഈ ആഴ്ച്ചയിലെ അവസാനത്തെ വിജയി ഇറാഖിൽ നിന്നുള്ള പ്രവാസിയായ റാൻഡ് ഫത്തയാണ്. യു.എ.ഇയിൽ താമസിക്കുന്ന അവർ 280060 എന്ന ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയത്.

നവംബർ പ്രൊമോഷനിലൂടെ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ വിജയിയെ പ്രഖ്യാപിക്കും. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം നേടാം. ഇനി രണ്ട് വീക്കിലി ഡ്രോകൾ കൂടെ ബാക്കിയുണ്ട്. നാല് വിജയികൾക്ക് 25,000 വീതം നേടാം. ബിഗ് സ്പിൻ മത്സരവും തുടരാം. നവംബറിൽ ഒരു ബിഗ് ടിക്കറ്റ് എങ്കിലും വാങ്ങുന്നവരിൽ നിന്നും 3 പേർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. ഡിസംബർ 3-ന് വിജയികളെ അറിയാം. അവർക്ക് ജനുവരി 3-ന് മത്സരത്തിൽ പങ്കെടുക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരം ലഭിക്കും.

ഡ്രീം കാർ ഡ്രോകളും നടക്കും. ഡിസംബർ 3-ന് നിസ്സാൻ പട്രോൾ, ജനുവരി 3-ന് ബിഎംഡബ്ല്യു എം440ഐ എന്നിവയാണ് നേടാനാകുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ മഹ്ബൂലയിൽ അനധികൃതമായി ഗർഭച്ഛിദ്ര ഗുളികകൾ വിൽപ്പന നടത്തിയ വിദേശി പിടിയിൽ
നിയമക്കുരുക്കിൽ കുടുങ്ങി 15 വർഷം നാട്ടിൽ വരാനായില്ല; സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും