
ബിഗ് ടിക്കറ്റ് 2025 ഡിസംബർ നാലാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് പേരാണ് ഭാഗ്യശാലികൾ.
വിജയികളിൽ മൂന്നുപേർ ഇന്ത്യാക്കാരാണ്. ഫിലിപ് മാത്യുവാണ് ഒരു വിജയി. മലയാളിയായ ഇലക്ട്രോണിക്സ് ടെക്നീഷ്യൻ അഷർ അലിയാണ് മറ്റൊരു വിജയി. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് അഷർ ടിക്കറ്റ് എടുത്തത്.
“ദിവസവും ഒരുപാട് കോളുകൾ വരാറുണ്ട്. ഞാൻ ആദ്യം കരുതിയത് വ്യാജകോൾ ആണെന്നാണ്. എന്നാൽ സത്യം തിരിച്ചറിഞ്ഞപ്പോൾ വളരെ സർപ്രൈസ് ആയി.” – സൗദി അറേബ്യയിൽ താമസിക്കുന്ന അഷർ പറഞ്ഞു.
എൻജിനീയറായ അബൂ താഹിർ അസദാണ് മറ്റൊരു ഇന്ത്യൻ വിജയി. യു.എ.ഇയിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം റിച്ചാർഡിന്റെ കോളാണ് ആദ്യം ലഭിച്ചതെന്ന് താഹിർ പറയുന്നു.
റാസ് അൽ ഖൈമ സ്വദേശി മുഹമ്മദ് അൽതനെജി, ഫിലിപ്പീൻസിൽ നിന്നുള്ള നൊമെർ മതെരിയാനോ എന്നിവരാണ് മറ്റു വിജയികൾ.
2026 വർഷം കൂടുതൽ ആവേശകരമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 27 സമ്മാനങ്ങൾ നേടാം. കൂടാതെ 6 ഗ്യാരണ്ടീഡ് മില്യണയർമാരും ജനുവരിയിൽ ഉണ്ടാകും.
ഒരു വിജയിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ഈ മാസം നേടാം. കൂടാതെ സമാശ്വാസ സമ്മാനമായി ഒരു മില്യൺ ദിർഹം വീതം അഞ്ച് പേർക്ക് ലഭിക്കും. കൂടാതെ നാല് വീക്കിലി ഇ-ഡ്രോകളുമുണ്ട്. നാല് ഭാഗ്യശാലികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹംവീതം നേടാം.
ബിഗ് വിൻ മത്സരവും മടങ്ങിയെത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് ഫെബ്രുവരി 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം. 50,000 ദിർഹം മുതൽ 150,000 ദിർഹംവരെയാണ് നേടാനാകുക. ജനുവരി ഒന്ന് മുതൽ 24 വരെയാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഫെബ്രുവരി ഒന്നിന് തെരഞ്ഞെടുത്ത നാലുപേരുടെ പേരുകൾ പ്രഖ്യാപിക്കും.
ഡ്രീം കാർ സീരീസും ഈ മാസമുണ്ട്. BMW X5 ഡ്രോ ഫെബ്രുവരി 3-നാണ്. റേഞ്ച് റോവർ വെലർ കാറും നേടാൻ അവസരമുണ്ട്.
ഇ-ഡ്രോ തീയതികൾ ചുവടെ:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam