
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ സീരീസ് 256-ൽ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടി ഖത്തറിൽ താമസിക്കുന്ന പ്രവാസി മുജീബ് തെക്കേ മാട്ടിയേരി. എട്ടു വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന മുജീബ് ഡ്രൈവറാണ്.
എല്ലാ മാസവും 12 സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് മുജീബിന്‍റെ രീതി. സമ്മാനം നേടിയ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സന്തോഷംകൊണ്ട് മുജീബ് അലറിവിളിച്ചു.
മുജീബിന് പുറമെ ഒൻപത് പേര്‍ കൂടെ വിവിധ സമ്മാനങ്ങള്‍ നേടി. മൊത്തം 5 ലക്ഷം ദിര്‍ഹമാണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്തത്.
ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിൽ പുത്തൻ ജീപ് റൂബികോൺ സ്വന്തമാക്കിയത് ഷാരൺ ഫ്രാൻസിസ്കോ കാബെല്ലോയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു പുത്തൻ ബി.എം.ഡബ്ല്യു കാര്‍ ഫിലിപ്പീൻസിൽ നിന്നുള്ള ഷാരൺ നേടിയിട്ടുണ്ട്. 2014 മുതൽ യു.എ.ഇയിൽ ജീവിക്കുന്ന ഷാരൺ അബുദാബിയിലാണ് താമസം.
അഞ്ച് കുടുംബാംഗങ്ങളോടൊപ്പമാണ് ആറ് വര്‍ഷമായി മുടങ്ങാതെ ഷാരൺ ബിഗ് ടിക്കറ്റ് കളിക്കുന്നത്. "ആദ്യം കിട്ടിയ കാര്‍ വിറ്റ് എനിക്ക് 3 ലക്ഷം ദിര്‍ഹം ലഭിച്ചു. അത് ഉപയോഗിച്ച് ഞാന്‍ ഫിലിപ്പീൻസിൽ സ്വന്തമായി വീട് പണിതു. ബാക്കി തുക കുടുംബാംഗങ്ങള്‍ക്ക് നൽകി. ഇത്തവണ കാര്‍ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഞാന്‍ മകന്‍റെ വിദ്യാഭ്യാസത്തിനും ഒരു പുതിയ ബിസിനസ്സിലുമായി ചെലവാക്കും." ഷാരൺ പറയുന്നു.
ഒക്ടോബറിൽ ഒരാള്‍ക്ക് ഗ്രാൻഡ് പ്രൈസ് നേടാം. 20 മില്യൺ ദിര്‍ഹമാണ് സമ്മാനത്തുക. ലൈവ് ഡ്രോ നവംബര്‍ മൂന്നിന് നടക്കും. പത്ത് അധിക സമ്മാനങ്ങളും ബിഗ് ടിക്കറ്റ് എടുത്തവര്‍ക്ക് നേടാം. രണ്ടാം സ്ഥാനം മുതൽ പതിനൊന്നാം സ്ഥാനം വരെ എത്തുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണക്കട്ടികള്‍ സമ്മാനമായി നേടാം. 59,000 ദിര്‍ഹം മൂല്യമുള്ള സ്വര്‍ണക്കട്ടികളാണ് സമ്മാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ