ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പുതിയ റോഡ്; പദ്ധതി അവസാന ഘട്ടത്തില്‍

Published : Oct 03, 2023, 10:17 PM ISTUpdated : Oct 03, 2023, 10:19 PM IST
ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പുതിയ റോഡ്; പദ്ധതി അവസാന ഘട്ടത്തില്‍

Synopsis

ജിദ്ദ വിമാനത്താവളത്തിന് സമീപം ഹയ്യ് അൽസുസ്ഹ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് മക്കയിലെ നാലാം റിങ് റോഡ് വരെയാണ്.

റിയാദ്: ജിദ്ദക്കും മക്കക്കും ഇടയിൽ പുതിയ റോഡിൻെറ നിർമാണ ജോലികൾ പൂർത്തിയാവുന്നു. പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടമാണ് ഇപ്പോൾ ജനറൽ അതോറിറ്റി ഫോർ റോഡ്സ് നടപ്പാക്കാൻ ആരംഭിച്ചത്. 

ജിദ്ദ വിമാനത്താവളത്തിന് സമീപം ഹയ്യ് അൽസുസ്ഹ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് മക്കയിലെ നാലാം റിങ് റോഡ് വരെയാണ്. ജിദ്ദയിൽനിന്ന് മക്കയിലേക്ക് നേരിട്ടുള്ള ഇൗ റോഡ് ഹജ്ജ്, ഉംറ മേഖലയുടെ ലക്ഷ്യങ്ങൾക്ക് വലിയ സഹായം നൽകും. ജിദ്ദയിൽ നിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകരുടെയും സന്ദർശകരുടെയും യാത്ര കൂടുതൽ എളുപ്പമാക്കും. നിലവിലെ അൽഹറമൈൻ റോഡിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ മക്കയിലെത്താൻ സാധിക്കും. 

പദ്ധതി പ്രവർത്തനങ്ങളുടെ നിർമാണം 70 ശതമാനം പൂർത്തീകരിച്ചതായി റോഡ് അതോറിറ്റി പറഞ്ഞു. ഒരോ ഭാഗത്തേക്കും നാല് ട്രാക്കുകളോട് കൂടിയ റോഡിെൻറ മൊത്തം നീളം 73 കിലോമീറ്ററാണ്. പൂർത്തിയായ ആദ്യ മൂന്ന് ഘട്ടങ്ങളുടെ ആകെ നീളം 53 കിലോമീറ്ററാണ്.

നാലാമത്തെ ഘട്ടത്തിെൻറ നീളം 20 കിലോമീറ്ററുമാണ്. ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുക, ഉംറ തീർഥാടകരുടെയും തീർഥാടകരുടെയും ഗതാഗതം സുഗമമാക്കുക, അൽഹറമൈൻ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, വടക്ക് ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ശരാശരി യാത്രാസമയം കുറയ്ക്കുക, കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തെ മക്കയുമായി ബന്ധിപ്പിക്കുക എന്നതാണ് പുതിയ റോഡിലുടെ ലക്ഷ്യമിടുന്നത്.

Read Also-  ജീവന്‍ രക്ഷിക്കാനുള്ള സന്മനസുകളുടെ ശ്രമം വിഫലം; ഷരൂൺ മരണത്തിന് കീഴടങ്ങി

വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ ബാക്കി; പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

തബൂക്ക്: വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ്. തബൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവിയാണ് പ്രതിക്ക് മാപ്പു നല്‍കിയത്.

പ്രതിക്ക് മാപ്പു നല്‍കുന്നതിന് പകരമായി വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പു നല്‍കാന്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളും നേരത്തെ മുതൈര്‍ അല്‍അതവി നിരാകരിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം തീരുമാനം മാറ്റിയത്.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി ശാന്തിയും ദയയും തന്റെ മനസ്സിലേക്ക് ദൈവം ചൊരിയുകയായിരുന്നെന്നും ദൈവിക പ്രീതി മാത്രം കാംക്ഷിച്ചാണ് പ്രതിക്ക് മാപ്പു നല്‍കാന്‍ തയ്യാറായതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തബൂക്കില്‍ അഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുതൈര്‍ അല്‍അതവിയുടെ മകനും പ്രതിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുതൈറിന്റെ മകന്‍ കൊല്ലപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്