ബിഗ് ടിക്കറ്റിലൂടെ 33 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

Published : Oct 03, 2023, 10:35 PM IST
ബിഗ് ടിക്കറ്റിലൂടെ 33 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

Synopsis

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. 

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ  256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്തംബര്‍ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്പരിലൂടെ അജീബ് ഒമറാണ്.  മൂന്നാം സമ്മാനം 90,000 ദിര്‍ഹം നേടിയത് സ്റ്റീവന്‍ വില്‍കിന്‍സണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിര്‍ഹം സ്വന്തമാക്കിയത് രവീന്ദ്ര സമരനായകെ ആണ്. 156989 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍.

മുഹമ്മദ് റിഷാദ് കണ്ണന്‍ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറാണ് 200799 എന്ന ടിക്കറ്റ് നമ്പരിലൂടെ അഞ്ചാം സമ്മാനം 70,000 ദിര്‍ഹം നേടിയത്. 046034 എന്ന ടിക്കറ്റ് നമ്പരിലൂടെ ആന്റണി വിന്‍സന്റ് ആണ് ആറാം സമ്മാനം 60,000 ദിര്‍ഹം സ്വന്തമാക്കിയത്. ഏഴാം സമ്മാനമായ 50,000 ദിര്‍ഹം അജ്മല്‍ കൊല്ലംകുടി ഖാലിദ് വാങ്ങിയ 130086 എന്ന ടിക്കറ്റ് നമ്പരിനാണ്. എട്ടാം സമ്മാനം 40,000 ദിര്‍ഹം നേടിയത് ലിപ്‌സണ്‍ കൂതുര്‍ വെള്ളാട്ടുകര പോള്‍ ആണ്. 177269 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഒന്‍പതാം സമ്മാനം 30,000 ദിര്‍ഹം സ്വന്തമാക്കിയത് പൊയ്യില്‍ താഴ കുഞ്ഞബ്ദുള്ളയാണ്. 199039 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടില്‍ വാങ്ങിയ 285665 എന്ന ടിക്കറ്റ് നമ്പര്‍ പത്താം സമ്മാനമായ 20,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിച്ച ഷാരോണ്‍ ഫ്രാന്‍സിസ്‌കോ കാബെല്ലോ ജീപ് റുബികോണ്‍ സ്വന്തമാക്കി. 013280 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.



 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി