ബിഗ് ടിക്കറ്റ് – മാർച്ച് അവസാന ഇ-ഡ്രോയിൽ സമ്മാനം നേടി മൂന്നു മലയാളികൾ

Published : Apr 04, 2026, 11:06 AM IST
Big Ticket

Synopsis

വിജയികളിൽ മൂന്നു പേർ മലയാളികളാണ്.

ബിഗ് ടിക്കറ്റിന്റെ മാർച്ച് മാസത്തിലെ അവസാന ഇ-ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ചു.

ഏപ്രിലിൽ പുതിയ പ്രൊമോഷനുകളും സമ്മാനങ്ങളുമാണ് ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്നത്.

വിജയികളിൽ മൂന്നു പേർ മലയാളികളാണ്.

ബഹ്റൈനിൽ താമസിക്കുന്ന റിസ്വാൻ ആണ് ഒരു വിജയി. മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് റിസ്വാൻ ടിക്കറ്റ് എടുത്തത്. വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ എടുക്കാൻ റിസ്വാന് കഴിഞ്ഞില്ല. പിന്നീട് തിരിച്ചു വിളിച്ചപ്പോഴാണ് സന്തോഷ വാർത്ത സ്ഥിരീകരിച്ചത്.

തനിക്ക് ലഭിച്ച സ്വർണ്ണസമ്മാനം മകൾക്കായി മാറ്റിവെക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

രണ്ടാമത്തെ വിജയി നജിയ നസ്രീൻ ആണ്. യു.എ.ഇയിലും ഇന്ത്യയിലുമായാണ് നജിയ ജീവിക്കുന്നത്. സുഹൃത്തുക്കളായ പത്തു പേർക്കൊപ്പമാണ് നജിയ ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്.

മലയാളിയായ മൂന്നാമത്തെ വിജയി ജംഷാദ് മത്താനത്താണ്. യു.എ.ഇയിൽ കഴിഞ്ഞ 19 വർഷമായി ജീവിക്കുന്ന ജംഷാദ്, ഹോട്ടൽ തൊഴിലാളിയാണ്.

സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്. ഇത്തവണത്തെ സമ്മാനം നേടിയ ടിക്കറ്റ് മകളാണ് തെരഞ്ഞെടുത്തതെന്ന് ജംഷാദ് പറയുന്നു.

സമ്മാനത്തുക കുടുംബത്തിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിലിൽ നിരവധി സമ്മാനങ്ങൾ ആണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.

25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.

ഇ-ഡ്രോകൾ ആഴ്ച്ചതോറും തുടരും. നാല് വിജയികൾക്ക് 25,000 ദിർഹംവീതമാണ് സമ്മാനം. ബിഗ് വിൻ മത്സരം ഏപ്രിൽ 24 വരെ തുടരും. ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ എടുത്താൽ ഇതിൽ പങ്കെടുക്കാം. നാല് വിജയികൾക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.

ഡ്രീം കാർ സീരീസിൽ രണ്ട് ലക്ഷുറി വാഹനങ്ങൾ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർഡ ജൂൺ 3-നും വിജയികൾക്ക് സ്വന്തമാകും.

നാലാമത്തെ വിജയി അഫ്ഗാനിസ്ഥാനിൽ നിന്നാണ്. 46 വയസ്സുകാരനായ ഷഫിയുള്ള മുഹമ്മദാണ് വിജയി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തനം; സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി
എമിറേറ്റ്സ് ഡ്രോ – 50 മില്യൺ ഡോളർ സമ്മാനം ലഭിച്ചാൽ നിങ്ങളെന്ത് ചെയ്യും?