
ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന 'കരുണയുടെ മാസം' ക്യാംപെയ്നിലൂടെ മാർച്ച് 12 മുതൽ ഏപ്രിൽ എട്ട് വരെ അധിക സമ്മാനങ്ങൾ നേടാൻ അവസരം.
കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് നിർദേശിക്കുന്നതോ സ്വയമേവ ചെയ്യുന്നതോ ആയ കാരുണ്യ പ്രവർത്തികൾ നിങ്ങളെ സമ്മാനാർഹരാക്കും. ഫോട്ടോ, വീഡിയോ ആയി കാരുണ്യ പ്രവർത്തികൾ പകർത്താം. സോഷ്യൽ മീഡിയയിൽ ബിഗ് ടിക്കറ്റിനൊപ്പം രണ്ടു സുഹൃത്തുക്കളെ കൂടെ ടാഗ് ചെയ്യാം.
എല്ലാ ചൊവ്വാഴ്ച്ചകളിലും മൂന്നു പേരെ ബിഗ് ടിക്കറ്റ് തെരഞ്ഞെടുക്കും. ഇവർക്ക് 1000 ദിർഹം സമ്മാനം നേടാം. ഏഴ് പേർക്ക് സൗജന്യ ബിഗ് ടിക്കറ്റും നേടാം. 40 പേർക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരമാണിത്. ഇത് കൂടാതെ 12 പേർക്ക് 1000 ദിർഹവും നേടാം. 28 പേർക്ക് ബിഗ് ടിക്കറ്റ് റാഫ്ൾ ടിക്കറ്റുകളും ലഭിക്കും. ഇത് ഉപയോഗിച്ച് ലൈവ് ഡ്രോയിൽ പങ്കെടുക്കാനുമാകും.
മാർച്ച് മാസം ഉടനീളം ബിഗ് ടിക്കറ്റ് വാങ്ങാം. ഗ്രാൻഡ് പ്രൈസ് വിജയിക്ക് ലഭിക്കുക 10 മില്യൺ ദിർഹമാണ്. ഏപ്രിൽ മൂന്നിനാണ് ലൈവ് ഡ്രോ. ഗ്യാരണ്ടീഡ് ഗ്രാൻഡ് പ്രൈസിനൊപ്പം ഒരാൾക്ക് മസെരാറ്റി ഗിബ്ലി കാർ നേടാനും അവസരമുണ്ട്. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലൈവ് സ്ട്രീം കാണാം. ഉച്ചയ്ക്ക് 2.30-ന് (GST) ആണ് ലൈവ് ഡ്രോ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam