25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ; ബിഗ് ടിക്കറ്റിന്റെ സുവർണ്ണ ഒക്ടോബർ

Published : Oct 02, 2026, 06:58 PM IST
Big Ticket

Synopsis

ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം.

ബിഗ് ടിക്കറ്റ് സെപ്റ്റംബർ മാസത്തെ അവസാനത്തെ ഇ-ഡ്രോയിൽ നാല് വിജയികൾ 100,000 ദിർഹം വീതം പങ്കിട്ടു. ഒക്ടോബറിൽ 25 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. മൊത്തം 26 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 24 കാരറ്റ് ഗോൾഡ് പ്രൈസുകൾ, വീക്കിലി ഇ-ഡ്രോകൾ, ഡ്രീം കാറുകൾ, ബിഗ് സ്പിൻ എന്നിവയും ഇതിലുൾപ്പെടും.

ഇന്ത്യയിൽ നിന്നുള്ള തെസ്ലിമുൽ അരിഫ് ആണ് അവസാന വീക്കിലി ഇ-ഡ്രോയിലെ ഒരു വിജയി. ടിക്കറ്റ് നമ്പർ 156496.

ഇന്ത്യയിൽ നിന്നുള്ള റോക്കി സുബ്ബയും വിജയിച്ചു. ദുബായിൽ കുടുംബത്തോടൊപ്പം കഴിഞ്ഞ ആറ് വർഷമായി റോക്കി താമസിക്കുന്നുണ്ട്. ആദ്യ എൻട്രിയിൽ തന്നെ റോക്കിക്ക് സമ്മാനം ലഭിച്ചു.

അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് റോക്കി മത്സരത്തിൽ പങ്കെടുത്തത്. പിറന്നാൾ തീയതി അനുസരിച്ചാണ് നമ്പർ തെരഞ്ഞെടുത്തത്. സമ്മാനം ലഭിച്ചു എന്നറിയിച്ചുള്ള കോൾ വന്നപ്പോൾ റോക്കി ഉറക്കത്തിലായിരുന്നു. ഓൺലൈനിൽ പിന്നീട് പരിശോധിച്ചാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് റോക്കി ആഗ്രഹിക്കുന്നത്. തനിക്ക് ലഭിക്കുന്ന പങ്ക് ഉപയോഗിച്ച് ചെറിയൊരു ഷോപ്പിങ് ആണ് പ്ലാനെന്നും അദ്ദേഹം പറയുന്നു.

വീക്കിലി ഇ-ഡ്രോയിലെ മൂന്നാമത്തെ വിജയി മുംബൈയിൽ നിന്നുള്ള കുനാൽ പിള്ളയാണ്. അബുദാബിയിലാണ് പിള്ള കഴിഞ്ഞ 11 വർഷമായി താമസിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം ആറ് ടിക്കറ്റുകളാണ് അദ്ദേഹം കഴിഞ്ഞ തവണയെടുത്തത്. മൂന്നെണ്ണം പിള്ളയും ബാക്കി മൂന്നെണ്ണം മറ്റൊരു സുഹൃത്തും തെരഞ്ഞെടുത്തു. കോൾ ലഭിച്ചപ്പോൾ ആദ്യം ഞെട്ടലായിരുന്നു എന്നാണ് പിള്ള പറയുന്നത്. പിന്നീട് കാര്യം മനസ്സിലായി. വലിയ സന്തോഷം തോന്നിയെന്നും അദ്ദേഹം പറയുന്നു.

ഈ മാസം അദ്ദേഹത്തിന്റെ ജന്മദിനമുണ്ട്. സമ്മാനത്തുക ഉപയോഗിച്ച് സ്വയം ഒരു ട്രീറ്റ് നൽകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഈ മാസത്തെ അവസാനത്തെ ഇ-ഡ്രോ വിജയി പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് ഇമ്രാൻ ആണ്. അബുദാബിയിൽ ഡ്രൈവറായി ജോലിനോക്കുകയാണ് അദ്ദേഹം.

തനിച്ചാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ഇതിന് മുൻപ് വിജയങ്ങളുണ്ടായിട്ടില്ല. ഇത് വലിയ ഒരു അനുഭവമാണെന്നും അദ്ദേഹം പറയുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങാനായി പണം ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3-ന് തന്നെയാണ് ഡ്രോ.

ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ലഭിക്കുക.

ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3-ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3-നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.

രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ നിയമം ലംഘിച്ച റെസ്റ്റോറന്‍റും ഗോഡൗണും പൂട്ടിച്ചു; 114 കിലോഗ്രാം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു
കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ എട്ട് പ്രവാസികൾക്ക് 10 വർഷം തടവ്, 18 ദശലക്ഷം ദിനാർ പിഴ