കുവൈത്തിൽ നിയമം ലംഘിച്ച റെസ്റ്റോറന്‍റും ഗോഡൗണും പൂട്ടിച്ചു; 114 കിലോഗ്രാം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു

Published : Oct 02, 2026, 05:45 PM IST
restaurant shut down

Synopsis

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈത്തിലെ സാൽമിയയിൽ പ്രവർത്തിച്ചിരുന്ന ഒരു റെസ്റ്റോറന്റും ഫുഡ് സ്റ്റോറേജ് കേന്ദ്രവും അധികൃതർ പൂട്ടിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 11 തൊഴിലാളികളെ പിടികൂടുകയും 114 കിലോ പഴകിയ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസിങ് ചട്ടങ്ങളും വ്യാപകമായി ലംഘിച്ചതിനെ തുടർന്ന് സാൽമിയയിലെ ഒരു റെസ്റ്റോറന്റും ഫുഡ് സ്റ്റോറേജ് കേന്ദ്രവും കുവൈത്ത് അധികൃതർ റെയ്ഡ് ചെയ്ത് പൂട്ടിച്ചു. ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും സാൽമിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നൂട്രീഷനുമായി സഹകരിച്ചാണ് ഈ സംയുക്ത പരിശോധന നടത്തിയത്.

അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്ത മോശം സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും അവ ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വിവരം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡെറ്റക്റ്റീവുകളും ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരും ചേർന്ന് നടത്തിയ റെയ്ഡിൽ, അധികൃതർ മുൻപ് പൂട്ടിയതായി ഉത്തരവിട്ടിരുന്ന റെസ്റ്റോറന്റ് യാതൊരു അനുമതിയും ഇല്ലാതെ വീണ്ടും പ്രവർത്തിക്കുന്നതായി കണ്ടെത്തി.

ലൈസൻസ് കാലാവധി കഴിഞ്ഞും അനുമതി ഇല്ലാതെയുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ആരോഗ്യ ലൈസൻസ് ഇല്ലാതിരിക്കുക, അനുവദനീയമായ പരിധിക്കപ്പുറം അധിക സ്ഥലങ്ങൾ ഉപയോഗിക്കുക, സാങ്കേതികവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ഗുണനിലവാരമില്ലാത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുക തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.

സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 11 തൊഴിലാളികളെയും അധികൃതർ പിടികൂടി. ഇതിൽ എട്ട് തൊഴിലാളികളുടെ കൈവശം ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യൽ നിയമങ്ങൾ പ്രകാരം ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി. പരിശോധനയിൽ പിടിച്ചെടുത്ത മായം കലർന്ന 114 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു. കൂടാതെ വിവിധ നിയമലംഘനങ്ങൾക്ക് 18 റിപ്പോർട്ടുകളും അധികൃതർ നൽകി. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ എട്ട് പ്രവാസികൾക്ക് 10 വർഷം തടവ്, 18 ദശലക്ഷം ദിനാർ പിഴ
ഒമാനിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കി ലുലു; പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഹെയ്‌ലിൽ തുറന്നു