
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണയും ഉപഭോക്താക്കള്‍ സര്‍പ്രൈസുമായി എത്തുന്നു. നറുക്കെടുപ്പില്‍ സമ്മാനം നേടാന്‍ കഴിയാതെ പോയവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ ബിഗ് ടിക്കറ്റ് വീണ്ടുമൊരു അവസരം ഒരുക്കുന്നു, 'സെക്കന്‍ഡ് ചാന്‍സ് ക്യാമ്പയിനി'ലൂടെ.
2021 ജനുവരി ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ ക്യാഷ് പ്രൈസ് ടിക്കറ്റ് വാങ്ങിയ ഉപഭോക്താക്കള്‍ക്കാണ് ഈ അവസരം ലഭിക്കുക. ഇവരില്‍ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇനി നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. ഇതിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 250,000 ദിര്‍ഹം ക്യാഷ് പ്രൈസും സ്വന്തമാക്കാം.
ഓഗസ്റ്റ് 25ന് 'സെക്കന്‍ഡ് ചാന്‍സ് ക്യാമ്പയിനി'ലെ വിജയികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്കാണ് അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നത്. ഒരു ഭാഗ്യശാലിക്ക് 250,000 ദിര്‍ഹം സമ്മാനവും ലഭിക്കും. സെപ്തംബര്‍ മൂന്നിനാണ് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് നടക്കുക. ആ നറുക്കെടുപ്പില്‍ ഒരു പക്ഷേ കോടികളുടെ സമ്മാനം സ്വന്തമാക്കുന്നത് നിങ്ങളാവാം.
2021 ഓഗസ്റ്റ് ഒന്നിന് ശേഷം ബിഗ് ടിക്കറ്റ് പര്‍ചേസ് ചെയ്തവര്‍ക്ക് ഈ പ്രൊമോഷന്‍ ബാധകമല്ല. നിയമങ്ങളും നിബന്ധനകളും അറിയാന്‍ www.bigticket.ae സന്ദര്‍ശിക്കൂ. ബിഗ് ടിക്കറ്റിലൂടെ വിവിധ സമ്മാനങ്ങള്‍ നേടാനായി ഓഗസ്റ്റ് മാസത്തിലുട നീളം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. സെപ്തംബര്‍ മൂന്നിന് യുഎഇ സമയം രാത്രി 7.30നാണ് ബിഗ് ടിക്കറ്റിന്റെ 231-ാമത് സീരിസ് നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പ് തത്സമയം കാണാനായി ബിഗ് ടിക്കറ്റ് ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകള്‍ സന്ദര്‍ശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam