
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താനായി കുവൈത്തിൽ പരിശോധന തുടരുന്നു. ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 269 പേർ അറസ്റ്റിലായി. പ്രാദേശിക കമാൻഡർമാരും വിവിധ വകുപ്പുകളും ചേർന്നാണ് പരിശോധന നടത്തിയത്.
അറസ്റ്റിലായവരിൽ 202 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ്. 29 പേർ താമസരേഖയുടെ കാലാവധി കഴിഞ്ഞവരും 25 പേർ ഒളിച്ചോടിയവരുമാണ്. കൂടാതെ, രേഖകളില്ലാത്ത രണ്ട് തൊഴിലാളികളെയും ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തു.മറ്റ് കുറ്റങ്ങൾക്ക് നാല് പേരും ഭിക്ഷാടനം നടത്തിയ രണ്ട് പേരും തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളും പിടിയിലായി. നിയമലംഘനങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം കർശനമായി നടപ്പാക്കുന്നതിനും ഇത്തരം പരിശോധനകൾ എല്ലാ ഗവർണറേറ്റുകളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam