ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹം പങ്കിട്ട് നാല് പേർ; മൂന്നു പേർ മലയാളികൾ

Published : May 23, 2026, 11:06 AM IST
Big Ticket

Synopsis

ഓരോരുത്തർക്കും 25,000 ദിർഹംവീതം സമ്മാനം ലഭിച്ചു.

ബിഗ് ടിക്കറ്റ് മെയ് മാസത്തെ രണ്ടാമത്തെ വീക്കിലി ഡ്രോയിൽ വിജയികളായ നാലു പേരിൽ മൂന്നുപേരും മലയാളികൾ. ഓരോരുത്തർക്കും 25,000 ദിർഹംവീതം സമ്മാനം ലഭിച്ചു. നാലാമത്തെ വിജയി ബംഗ്ലാദേശ് സ്വദേശിയാണ്.

ഗിരിഷ്കുമാർ പറയന്താഴത്താണ് മലയാളിയായ ഒരു വിജയി. ദുബായിൽ 2003 മുതൽ താമസിക്കുന്ന അദ്ദേഹം സെയിൽസ് മാനേജറായി ജോലി നോക്കുകയാണ്. അഞ്ച് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ മാസവും ഗെയിം കളിക്കുന്നു. 50 പേരുടെ ഒരു സംഘത്തോടൊപ്പമാണ് ഗിരീഷ്കുമാർ ഗെയിമിൽ പങ്കെടുക്കുന്നത്.

“ഇത് വലിയ സർപ്രൈസ് ആണ്. തീരെ പ്രതീക്ഷിച്ചില്ല.” – വിജയി പറഞ്ഞു.

അജ്മാനിൽ നിന്നുള്ള ഹെൽവിൻ ആന്റണിയാണ് മറ്റൊരു വിജയി. പത്ത് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ളപ്പോഴാണ് അദ്ദേഹം ബിഗ് ടിക്കറ്റ് വിജയം അറിഞ്ഞത്. സമ്മാനത്തുക വിനിയോഗിക്കുന്ന കാര്യം ഭാര്യ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

മലയാളിയായ അക്കൗണ്ടന്റ് ഷോണി ജോർജാണ് മൂന്നാമത്തെ വിജയി. രണ്ടു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ ഷോണി പങ്കെടുക്കുന്നുണ്ട്. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്.

“ആദ്യം പ്രൊമോഷൻ കോൾ ആണെന്നാണ് കരുതിയത്. അതുകൊണ്ട് ഒന്നും മനസ്സിലായില്ല.” – ഷോണി പറഞ്ഞു.

കുടുംബത്തിനായി ഒരു സ്പെഷ്യൽ സമ്മാനം വാങ്ങാനാണ് അദ്ദേഹം സമ്മാനത്തുക ഉപയോഗിക്കുക.

ബംഗ്ലാദേശിൽ നിന്നുള്ള വിജയി 60 വയസ്സുകാരനായ നന്തു ഡേയ് ആണ്. ഫുജൈറയിലാണ് അദ്ദേഹം താമസിക്കുന്നത്.

മെയ് മാസത്തെ ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്. ജൂൺ മൂന്നിനാണ് ലൈവ് ഡ്രോ.

ബിഗ് വിൻ മത്സരം മെയ് 1 മുതൽ 24 വരെ നടക്കും. ഒറ്റ ഇടപാടിൽ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. നാല് വിജയികളെയാണ് ജൂൺ 1-ന് പ്രഖ്യാപിക്കുക. ജൂൺ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ഇവർക്ക് പങ്കെടുക്കാം, ഓരോരുത്തർക്കും 150,000 ദിർഹംവരെ നേടാനും അവസരമുണ്ട്.

മൂന്ന് വീക്കിലി ഇ-ഡ‍്രോകളാണ് ഈ മാസം ഉള്ളത്. ഓരോ ഡ‍്രോയിലും നാല് വിജയികൾക്ക് 25,000 ദിർഹം വീതം നേടാം. ഡ്രീം കാർ സീരീസും ഉണ്ട്. ജൂൺ മൂന്നിന് റേഞ്ച് റോവർ വെലാർ, ജൂലൈ 3-ന് ബി.എം.ഡബ്ല്യു എക്സ്6 എന്നിവയാണ് സമ്മാനങ്ങൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ ആക്രമണത്തിൽ തകരാറിലായ കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ -1 പുനർനിർമ്മിച്ചു; പൂർണ്ണ സജ്ജമെന്ന് പ്രധാനമന്ത്രി
കണ്ടാൽ എ 4 പേപ്പർ, ലഹരിക്കടത്തിന്റെ പുതുവഴി; മയക്കുമരുന്ന് കലർന്ന പേപ്പറുകളുമായി പ്രവാസി അറസ്റ്റിൽ