ബിഗ് ടിക്കറ്റിലൂടെ സ്വര്‍ണം സ്വന്തമാക്കാന്‍ അവസരം; അടുത്ത നറുക്കെടുപ്പില്‍ കാത്തിരിക്കുന്നത് 30 കോടി

Published : Oct 22, 2021, 11:10 AM ISTUpdated : Oct 22, 2021, 11:19 AM IST
ബിഗ് ടിക്കറ്റിലൂടെ സ്വര്‍ണം സ്വന്തമാക്കാന്‍ അവസരം; അടുത്ത നറുക്കെടുപ്പില്‍ കാത്തിരിക്കുന്നത് 30 കോടി

Synopsis

ഒക്ടോബര്‍ 22 മുതല്‍ 29 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ക്യാഷ് പ്രൈസ് ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും സ്വര്‍ണം നേടാനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ്(Abu Dhbai Big Ticket) ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം. 100 ഗ്രാം, 24 കാരറ്റ് സ്വര്‍ണം നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് സ്വര്‍ണം സമ്മാനമായി ലഭിക്കും. ഇനി എന്തിന് കാത്തിരിക്കണം? ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ.

ഒക്ടോബര്‍ 22 മുതല്‍ 29 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ക്യാഷ് പ്രൈസ് ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും സ്വര്‍ണം നേടാനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ ടിക്കറ്റുകളില്‍ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി 10 ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 24 കാരറ്റ് സ്വര്‍ണം 100 ഗ്രാം വീതം സമ്മാനമായി ലഭിക്കുന്നു. 

1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമായി ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഈ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ലഭിക്കും. അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹമാണ്(രണ്ടു കോടി ഇന്ത്യന്‍ രൂപ). കൂടാതെ മറ്റ് നാല് ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. ഈ ഒക്ടോബറില്‍ സമ്മാനങ്ങള്‍ നേടാനുള്ള നിരവധി അവസരങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഇന്ന് തന്നെ ബിഗ് ടിക്കറ്റ് സ്വന്തമാക്കി സ്വര്‍ണ സമ്മാനത്തിനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കൂ. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ