പ്രവാസികളെ കൊള്ളയടിച്ച സൗദി സഹോദരങ്ങള്‍ അറസ്റ്റില്‍

By Web TeamFirst Published Oct 22, 2021, 9:50 AM IST
Highlights

പ്രതികളില്‍ ഒരാള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥനായും ചമഞ്ഞും മറ്റൊരാള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയുമാണ് കവര്‍ച്ച നടത്തി വന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) പ്രവാസികളെ കൊള്ളയടിച്ച (robbing expatriates)രണ്ട് സൗദി സഹോദരങ്ങളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പലചരക്ക് സാധനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. പ്രതികളില്‍ ഒരാള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥനായും ചമഞ്ഞും മറ്റൊരാള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയുമാണ് കവര്‍ച്ച നടത്തി വന്നത്.

രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടുന്ന സംഘം 10 ദിവസത്തിലേറെയായി ഇത്തരത്തില്‍ പല സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് പ്രതികളെ കുറിച്ച് വിവരം ലഭിക്കുകകയും തുടര്‍ന്ന് ഇവരെ പിടികൂടാന്‍ കെണിയൊരുക്കുകയും ആയിരുന്നു. കവര്‍ച്ചയ്ക്കിടെ രണ്ട് സഹോദരങ്ങളെയും കയ്യോടെ പിടികൂടി. പലചരക്ക് സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഏഴ് മോഷണങ്ങള്‍ നടത്തിയെന്നും പിടിയിലായ പ്രതികള്‍ കുറ്റസമ്മതം നടത്തി. പ്രവാസികളെയാണ് ഇവര്‍ കൊള്ളയടിച്ചിരുന്നത്. ഇവര്‍ നടത്തിയിട്ടുള്ള കൂടുതല്‍ കുറ്റകൃത്യങ്ങളെ കുറിച്ച് അറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.  
 

click me!