ബിഗ് ടിക്കറ്റ്: ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി രണ്ട് ഇന്ത്യൻ പ്രവാസികള്‍

By Web TeamFirst Published Mar 29, 2023, 5:53 PM IST
Highlights

ഓരോ ആഴ്ച്ചയും മൂന്നു പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം നേടാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ വിജയിച്ചാൽ സമ്മാനം 20 മില്യൺ ദിര്‍ഹം.

ബിഗ് ടിക്കറ്റ് ഏറ്റവും പുതിയ ആഴ്ച്ച നറുക്കെടുപ്പിൽ AED 100,000 വീതം നേടിയത് മൂന്നുപേര്‍.

ഷെനിസ് റഹീം

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നുള്ള ഷെനിസ് സ്വന്തം നാട്ടിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ആറ് മാസം മുൻപ് ദുബായിൽ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ആദ്യമായി ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. പിന്നീട് എല്ലാ മാസവും ബിഗ് ടിക്കറ്റ് കളിക്കാന്‍ തുടങ്ങി. 

സിംഗറാം ശിവാന്ദ്യൻ

അജ്‍മനിൽ 20 വര്‍ഷമായി താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ സിംഗറാം വെയര്‍ഹൗസ് മാനേജറായാണ് ജോലി നോക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം പണം സ്വരുക്കൂട്ടിയാണ് ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നത്. 

രാഹുൽ ഗീത മേനോൻ

ഏഴ് വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന രാഹുൽ സേഫ്റ്റി സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ട് മാസമായി അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 20 പേര്‍ക്കൊപ്പമാണ് ഇത്തവണ ബിഗ് ടിക്കറ്റെടുത്തത്. വിജയിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ടു തന്നെ പണം എങ്ങനെ ചെലവാക്കും എന്നത് ആലോചിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാര്‍ച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.

മാര്‍ച്ചിലെ അവശേഷിക്കുന്ന നറുക്കെടുപ്പ്

Promotion 4: 24th - 31st March & Draw Date – 1st April (Saturday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

click me!