വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Mar 29, 2023, 4:46 PM IST
Highlights

വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. 

ദോഹ: ഖത്തറില്‍ ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരിച്ചു. പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ ജിതിന്‍ (ജിത്തു - 34) ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. പിന്നിലെ വാഹനങ്ങളില്‍ ഉള്ളവര്‍ നോക്കിയപ്പോള്‍ സ്റ്റിയറിങിന് മുകളിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബു - ജയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - ജീമോള്‍ മുരുകന്‍, ജിബി ഷിബു.

Read also:  അച്ഛന്റെ കണ്ണുവെട്ടിച്ച് വീടിന് പുറത്തിറങ്ങിയ രണ്ട് വയസുകാരന്‍ വീടിന് മുന്നില്‍‍ വെച്ച് കാറിടിച്ച് മരിച്ചു

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 11 ആയി
ദോഹ: ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടിയാണ് ഏറ്റവുമൊടുവില്‍ കണ്ടെടുത്തത്. ഇവര്‍ രണ്ട് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ 8.30ഓടെ ദോഹ മന്‍സൂറയില്‍ നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്. ഇതുവരെ മരണം സ്ഥിരീകരിച്ച 11 പേരില്‍ ആറ് പേരും ഇന്ത്യക്കാരാണ്. ഇവരില്‍ തന്നെ നാല് പേര്‍ മലയാളികളും. മരിച്ച മറ്റ് അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണ്. 

മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടി (45), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍ (44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ഇവര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്‍ (26), ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്‍ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.

click me!