ഇന്ത്യൻ പ്രവാസികൾക്ക് സമ്മാനം നൽകി ബി​ഗ് വിൻ; മൊത്തം സമ്മാനത്തുക AED 510,000

Published : Aug 13, 2025, 11:07 AM IST
Big Ticket

Synopsis

നാല് ഭാ​ഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി ബിഗ് വിൻ മത്സരം

ബി​ഗ് ടിക്കറ്റിന്റെ Big Win Contest വീണ്ടും നാല് ഭാ​ഗ്യശാലികൾക്ക് കൂടെ സമ്മാനങ്ങൾ നൽകി. ബി​ഗ് ടിക്കറ്റ് ഡ്രോ സീരീസ് 277-ൽ മൊത്തം AED 510,000 സമ്മാനങ്ങളാണ് ഭാ​ഗ്യശാലികൾ സ്വന്തമാക്കിയത്.

അസ്ലം ഷെയ്ഖ് - AED 150,000 Winner

ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്ലം 2007 മുതൽ കുവൈത്തിലാണ് താമസം. ആറ് മാസം മുൻപ് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. ഏഴ് സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്.

“വല്ലാത്ത സന്തോഷം തോന്നുന്നു. വാക്കുകൾ കൊണ്ട് ഇത് വിവരിക്കാനാകില്ല. സമ്മാനത്തുക തുല്യമായി വീതിക്കും, എനിക്ക് ലഭിച്ച തുക കൊണ്ട് ഞാൻ മൊബൈൽ ഷോപ്പിൽ നിക്ഷേപം നടത്തും. ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.”

സ്മിരേഷ് അത്തിക്കുന്നു പറമ്പിൽ കുഞ്ചൻ - AED 120,000 Winner

മലയാളിയായ അലുമിനിയം ഫാബ്രിക്കേറ്റർ ആണ് സ്മിരേഷ്. 17 വർഷമായി അൽ എയ്നിൽ താമസിക്കുന്നു. ആറ് മാസം മുൻപാണ് അദ്ദേഹം സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. അതിന് മുൻപും ടിക്കറ്റ് എടുക്കുമായിരുന്നെങ്കിലും ഇടയ്ക്ക് നിർത്തി. 16 സുഹൃത്തുക്കൾക്കൊപ്പമാണ് ​ഗെയിം കളിക്കുന്നത്. തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ വിഹിതം ഉപയോ​ഗിച്ച് കുടുംബത്തിനായി എന്തെങ്കിലും ചെയ്യാനാണ് സ്മിരേഷ് ആ​ഗ്രഹിക്കുന്നത്.

മുഹമ്മദ് സിക്കന്ദ‍ർ ഹയാത് – AED 100,000 Winner

പാകിസ്ഥാനിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനീയറാണ് മുഹമ്മദ്. 28 വർഷമായി അബു ദാബിയിൽ താമസിക്കുന്നു. രണ്ട് ദശകമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുമുണ്ട്. സ്വന്തമായാണ് മുഹമ്മദ് ടിക്കറ്റ് എടുക്കുക.

കുടുംബത്തെ എയർപോർട്ടിൽ ഡ്രോപ് ചെയ്യാൻ പോകുമ്പോൾ ഒന്നോ രണ്ടോ ബി​ഗ് ടിക്കറ്റ് വാങ്ങുന്നതാണ് ശീലം. 20 വർഷങ്ങൾക്ക് ശേഷം എനിക്ക് സമ്മാനം ലഭിച്ചു. ഇത് ശരിക്കും അതിശയകരമായ അനുഭവമാണ്. എനിക്ക് പെൺമക്കളാണ്. നാല് പേർക്കും ഈ തുക തുല്യമായി വീതിക്കും. - മുഹമ്മദ് പറഞ്ഞു.

ഫിറോസ് ഖാൻ – AED 1400,000 Winner

ഇന്ത്യയിൽ നിന്നുള്ള ഫിറോസ് ഖാൻ ഓൺലൈനായാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നമ്പർ 277-135276.

ഈ ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് എടുത്താൽ...

ഓ​ഗസ്റ്റ് മാസവും നിരവധി സമ്മാനങ്ങൾ ബി​ഗ് ടിക്കറ്റ് നൽകുന്നുണ്ട്. ​ഗ്രാൻഡ് പ്രൊമോഷൻ തുടങ്ങിക്കഴിഞ്ഞു. ഒരു വിജയിക്ക് 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സെപ്റ്റംബർ മൂന്നിന് ലഭിക്കും.

​ഗ്രാൻഡ് പ്രൈസിന് പുറമെ ആറ് വിജയികൾക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം ലഭിക്കും. ബി​ഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം എന്നതാണ് നേട്ടം. രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ ഒത്തവണയായി വാങ്ങാം. ഓ​ഗസ്റ്റ് 1 മുതൽ 25 വരെയാണ് വാങ്ങേണ്ടത്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാം. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ 50,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാനാകും. തെരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ പേരുകൾ സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കും.

ഡ്രീം കാർ ടിക്കറ്റും തിരികെ വരുന്നുണ്ട്. ഇത്തവണ ഒരു ബി.എം.ഡബ്ല്യു എം440ഐ ആണ് സമ്മാനം. സെപ്റ്റംബർ മൂന്നിന് വിജയിയെ അറിയാം. മറ്റൊരു ഡ്രീം കാർ ഒക്ടോബർ മൂന്നിന് നൽകുന്ന റേഞ്ച് റോവർ വെലാർ ആണ്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം