Birth Certificate : യുഎഇയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പ് വഴിയും ലഭിക്കും

Published : Feb 24, 2022, 01:07 PM IST
Birth Certificate : യുഎഇയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പ് വഴിയും ലഭിക്കും

Synopsis

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 

അബുദാബി: യുഎഇയില്‍ (UAE) ജനന സര്‍ട്ടിഫിക്കറ്റ് (birth certficate) വാട്‌സാപ്പ് വഴി ലഭ്യമാക്കാനുള്ള സംവിധാനവുമായി ആരോഗ്യ മന്ത്രാലയം. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. യുഎഇ ഇന്നൊവേഷന്‍ മാസത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 
 

 

അബുദാബി: ഇന്ത്യയില്‍ (India) നിന്ന് യുഎഇയിലെ (UAE) എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന (rapid PCR test) ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലറില്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അബുദാബിയിലേക്ക് റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദും വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. യാത്രയ്ക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. എന്നാല്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധന വേണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു (Five deaths). ഒരാൾക്ക് പരിക്കേറ്റു (One injured). ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ (Azir Province) അബഹക്ക് സമീപം ബീഷ - സബ്‍തൽ അലായ റോഡിലായിരുന്നു അപകടം. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. 

കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചു പേർ തൽക്ഷണം മരണപ്പെട്ടു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. റെഡ് ക്രസന്‍റ്, സിവിൽ ഡിഫൻസ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ ബീഷ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ