യുഎഇയില്‍ ബിറ്റ് കോയിന്‍ വാങ്ങാന്‍ എടിഎം തുറന്നു

Published : Mar 19, 2019, 11:50 AM IST
യുഎഇയില്‍ ബിറ്റ് കോയിന്‍ വാങ്ങാന്‍ എടിഎം തുറന്നു

Synopsis

മെഷീനില്‍ പണം നിക്ഷേപിച്ച് ആര്‍ക്ക് വേണമെങ്കിലും ബിറ്റ് കോയിന്‍വാങ്ങാം. എന്നാല്‍ കൈവശമുള്ള കോയിനുകള്‍ കിയോസ്കിലൂടെ വില്‍ക്കാനാവില്ല. വരും മാസങ്ങളില്‍ ഇതിനുമുള്ള സൗകര്യം ഒരുക്കുമെന്നാണ് കിയോസ്ക് സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ വാഗ്ദാനം. 

ദുബായ്: ബിറ്റ് കോയിന്‍ വാങ്ങുന്നതിന് ദുബായില്‍ ഇനി ഡിജിറ്റല്‍ കിയോസ്കും. ആര്‍ക്ക് വേണമെങ്കിലും പ്രയാസമേതുമില്ലാതെ ബിറ്റ് കോയിന്‍ വാങ്ങാവുന്ന എടിഎം മെഷീന്‍ യുഎഇയില്‍ ഇതാദ്യമാണ്.

മെഷീനില്‍ പണം നിക്ഷേപിച്ച് ആര്‍ക്ക് വേണമെങ്കിലും ബിറ്റ് കോയിന്‍വാങ്ങാം. എന്നാല്‍ കൈവശമുള്ള കോയിനുകള്‍ കിയോസ്കിലൂടെ വില്‍ക്കാനാവില്ല. വരും മാസങ്ങളില്‍ ഇതിനുമുള്ള സൗകര്യം ഒരുക്കുമെന്നാണ് കിയോസ്ക് സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ വാഗ്ദാനം. ഇപ്പോള്‍ വാങ്ങുന്ന ബിറ്റ് കോയിനുകള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വില്‍ക്കാനാവും. സാമ്പത്തിക വികസന മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം കമ്മീഷനും ഈടാക്കും.

മെഷീനില്‍ പണം നിക്ഷേപിച്ച് അപ്പോള്‍ തന്നെ ബിറ്റ് കോയിന്‍ വാങ്ങാം. ഓണ്‍ലൈനില്‍ കാര്‍ഡ് ഉപയോഗിച്ച് നിരവധി കടമ്പകള്‍ പിന്നിട്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ഇടപാടുകള്‍ തങ്ങള്‍ പണം സ്വീകരിച്ച് അപ്പോള്‍ തന്നെ സാധ്യമാക്കുകയാണെന്നാണ് കമ്പനിയുടെ വാദം. ബിറ്റ് കോയിന്റെ ഓരോ സമയത്തുമുള്ള മൂല്യം മെഷീനിന്റെ സ്ക്രീനില്‍ ദൃശ്യമാകും. വാങ്ങാന്‍ രേഖകളൊന്നും ആവശ്യമില്ല. എന്നാല്‍ പിന്നീട് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ എമിറേറ്റ്സ് ഐഡിയോ പാസ്പോര്‍ട്ടോ ഹാജരാക്കേണ്ടിവരുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു