സൗദിയില്‍ ഡാമില്‍ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

By Web TeamFirst Published Aug 23, 2020, 2:14 PM IST
Highlights

ഡാമിന്റെ ആഴമേറിയ ഭാഗത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് മക്ക റീജ്യന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്‍മാന്‍ അല്‍ ഖര്‍നി അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ ഡാമില്‍ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങള്‍ സൗദി സെര്‍ച്ച് ആന്റ് റെസ്ക്യൂ ടീം കണ്ടെടുത്തു. താഇഫിലെ വാദി സാബ് ഡാമിലാണ് രണ്ട് പേര്‍ മുങ്ങി മരിച്ചത്. ഡാമിന്റെ ആഴമേറിയ ഭാഗത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് മക്ക റീജ്യന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്‍മാന്‍ അല്‍ ഖര്‍നി അറിയിച്ചു.

റെഡ് ക്രസന്റ്, പൊലീസ്, സുരക്ഷാ പട്രോള്‍ എന്നിവ അണിചേര്‍ന്ന തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാമിന്റെ ഒരു ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ കണ്ടെടുത്തതിനാല്‍ പിന്നീട് തെരച്ചില്‍ ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. തെക്ക് പടിഞ്ഞാറന്‍ തായിഫിലുള്ള വാദി സാബ് ഡാം ഈ പ്രദേശത്തുള്ള നിരവധി ഡാമുകളിലൊന്നാണ്.

click me!