
റിയാദ്: കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സമാകോ കമ്പനി ജീവനക്കാരനായിരുന്ന മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിൻ്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലയച്ചു.
കെഎംസിസി ജിദ്ദ വെൽഫയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്‍റെ നേതൃത്വത്തിൽ ഒരാഴ്ചയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനാവശ്യമായ പേപ്പർ വർക്കുകൾ നടന്നുവരികയായിരുന്നു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദേഹം വ്യാഴാഴ്ച വൈകിട്ടുള്ള ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.
വെള്ളിയാഴ്ച രാവിലെ 8.20ന് കോഴിക്കോട് വിമാനത്താളത്തിലെത്തിച്ച മൃതദേഹം കുടുംബാഗങ്ങളും, വാർഡ് കൗൺസിലർ സി.കെ ആസിഫ്, സി.കെ മുഹമ്മദലി, കോട്ടയിൽ മുനീർ, സി.പി മുഹമ്മദ് അനസ്, മിസ്ഹബ്, ടി.പി നവനീത്, സി.പി ബാസിത്‌അലി, സി.പി ഷബീൽ, അബ്ബാസ് മുസ്ലിയാരങ്ങാടി, നിഷാദ് നയ്യൻ, സലീം നീറാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വീട്ടിൽ പൊതുദർശനത്തിന് വെച്ചത്തിന് ശേഷം മൃതദേഹം മതപരമായ ചടങ്ങുകളോടെ കുടുംബ ശ്‌മശാനത്തിൽ സംസ്ക്കരിച്ചു. 14 വർഷമായി സമാകോ കമ്പനിയിൽ ജോലിക്കാരനായിരുന്ന അജയന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ