
റിയാദ്: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡന്റ്), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
വിജെ നസ്റുദ്ധീന്‍ (മുഖ്യ രക്ഷാധികാരി), ജലീല്‍ ആലപ്പുഴ (വൈസ് പ്രസിഡന്റ്), കെഎം കനകലാല്‍ (സെക്രട്ടറി), വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി സുലൈമാന്‍ ഊരകം (അക്കാദമിക്), നാദിര്‍ഷ റഹ്മാന്‍ (വെല്‍ഫെയര്‍), ഷംനാദ് കരുനാഗപ്പള്ളി (സാംസ്കാരികം), ഷമീര്‍ ബാബു (ഇവന്‍റ്), എന്നിവരെയും തെരഞ്ഞെടുത്തു. നജീം കൊച്ചുകലുങ്ക്, അഫ്താബ് റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, അക്ബര്‍ വേങ്ങാട്ട്, ഷഫീഖ് കിനാലല്ലുര്‍ എന്നിവരെ പ്രവര്‍ത്തക സമിതിയിലേക്കും തിരഞ്ഞെടുത്തു.
നജിം കൊച്ചുകലുങ്ക് വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്തു. വിജെ നസ്റുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെഎം കനകലാല്‍ വരവുചെലവ് കണക്കും ജയന്‍ കൊടുങ്ങല്ലൂര്‍ ക്ഷേമ പദ്ധതിയും വിശദീകരിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും കെഎം കനകലാല്‍ നന്ദിയും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ