അടുത്തയാഴ്ച സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ആറ് വിമാന സർവീസുകൾ

By Web TeamFirst Published May 13, 2020, 11:04 AM IST
Highlights

റിയാദിൽ നിന്ന് കോഴിക്കോടേക്ക് 19നും കണ്ണൂരിലേക്ക് 20 നും ഹൈദരബാദ് വഴി വിജവാഡയിലേക്ക് 23നുമാണ് വിമാനമുള്ളത്. ദമ്മാമിൽ നിന്ന്  കൊച്ചിയിലേക്ക് 19നും ബാംഗളൂർ വഴി ഹൈദരബാദിലേക്ക് 20നും സർവിസ് ക്രമീകരിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്ന് 20ന് വിജയവാഡ വഴി ഹൈദരബാദിലേക്കാണ് വിമാനമുള്ളത്. 

റിയാദ്: കോവിഡ് നിയന്ത്രണങ്ങളാൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര ഗവൺമെൻറ് ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി  അടുത്ത ആഴ്ചയിലെ വിമാനങ്ങളുടെ ഷെഡ്യൂൾ സൗദിയിലെ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ 23 വരെ ആറ് വിമാന സർവീസുകളാണ് പുതുതായി  ഏർപ്പെടുത്തിയത്. 

റിയാദിൽ നിന്ന് കോഴിക്കോടേക്ക് 19നും കണ്ണൂരിലേക്ക് 20 നും ഹൈദരബാദ് വഴി വിജവാഡയിലേക്ക് 23നുമാണ് വിമാനമുള്ളത്. ദമ്മാമിൽ നിന്ന്  കൊച്ചിയിലേക്ക് 19നും ബാംഗളൂർ വഴി ഹൈദരബാദിലേക്ക് 20നും സർവിസ് ക്രമീകരിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്ന് 20ന് വിജയവാഡ വഴി ഹൈദരബാദിലേക്കാണ് വിമാനമുള്ളത്. 

അടുത്ത ഘട്ടങ്ങളിൽ സൗദിയിൽ നിന്ന് ചെന്നൈ, മുംബൈ, ലക്നോ, പാട്ന എന്നിവിടങ്ങളിലേക്കും വിമാന സർവിസ് ഏർപ്പെടുത്തുമെന്നും എംബസി  അറിയിച്ചു. ആദ്യ ഘട്ടത്തിൽ റിയാദിൽ നിന്ന് കോഴിക്കോട്, ഡൽഹി എന്നിവിടങ്ങളിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ പോയി. ബുധൻ, വ്യാഴം  ദിവസങ്ങളിൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ സര്‍വീസുകള്‍ നടത്തും.

click me!