അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ച് പ്രവാസി മലയാളി വെന്ത് മരിച്ചു

By Web TeamFirst Published May 13, 2020, 10:09 AM IST
Highlights

ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം കാറിനടിയിൽപെടുകയും കാർ പൂർണമായും കത്തിനശിച്ചതോടൊപ്പം ഇദ്ദേഹവും തീയിൽ പെട്ട് വെന്തു മരിക്കുകയായിരുന്നു. 

റിയാദ്: ഇടിച്ച കാറിന് തീപിടിച്ച് മലയാളി വെന്ത് മരിച്ചു. റിയാദ് ശിഫയിലെ ദിറാബ് റോഡിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ കരുനാഗപ്പള്ളി വഞ്ചിനോർത്ത് പുലിയൂർ സ്വദേശി കുളത്തിൽ തറയിൽ അബ്ദുൽ റസാഖ് (52) ആണ് അതിദാരുണമായി മരിച്ചത്. ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. 

ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം കാറിനടിയിൽപെടുകയും കാർ പൂർണമായും കത്തിനശിച്ചതോടൊപ്പം ഇദ്ദേഹവും തീയിൽ പെട്ട് വെന്തു മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. സമീപത്തുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സൗദി പൗരൻ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. 

മൃതദേഹം ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. അബ്ദുൽ റസാഖിന്റെ മകൻ റിയാസും സഹോദരി ഭർത്താവ് നൗഷാദും ദമ്മാമിൽ ഉണ്ട്. ഉമർകുട്ടി, പാത്തുമ്മ കുഞ്ഞ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: രജിതാമണി. നിയമപരമായ കാര്യങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ (കെ.എം.സി.സി), നിഹ്മത്തുല്ല (പ്രവാസി സാംസ്കാരിക വേദി) എന്നിവർ രംഗത്തുണ്ട്. 

click me!