
ദുബൈ: എക്‌സ്‌പോ 2020(Expo 2020) സന്ദര്‍ശിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍(Ranbir Kapoor). ഞായറാഴ്ചയാണ് രണ്‍ബീര്‍ കപൂര്‍ എക്‌സ്‌പോയിലെത്തിയത്. മുംബൈ സിറ്റി എഫ്‌സിയുടെ സഹ ഉടമ കൂടിയായ അദ്ദേഹം ജൂബിലി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ആരാധകരുമായി സംവദിക്കുകയും ചെയ്തു.
ഫുട്‌ബോളിനോടുള്ള സ്‌നേഹം തുറന്നുപറഞ്ഞ രണ്‍ബീര്‍ ഒരു കായിക ഇനമെങ്കിലും ശീലമാക്കണമെന്ന് ആരാധകരോട് പറഞ്ഞു. ചെറുപ്പകാലം മുതല്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. സ്‌പോര്‍ട്‌സില്‍ നിന്ന് പഠിച്ച പാഠം തൊഴിലിലും ജീവിതത്തിന്റെ വിവിധ തലങ്ങളിലും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെയും യുഇഎയുടെയും പവലിയനുകള്‍ സന്ദര്‍ശിച്ച രണ്‍ബീര്‍ കപൂര്‍ ഇന്ത്യന്‍ പവലിയനില്‍ ഏറെ സമയം ചെലവഴിച്ചു.
ദുബൈ: ദുബൈയില്‍ പുരോഗമിക്കുന്ന എക്സ്പോ 2020ന് (Expo 2020) തിരശ്ശീല വീഴാന്‍ ആഴ്‍ചകള്‍ മാത്രം ശേഷിക്കെ ടിക്കറ്റ് നിരക്കില്‍ വീണ്ടും കുറവ് വരുത്തി അധികൃതര്‍. പുതിയ അറിയിപ്പ് പ്രകാരം എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനത്തിനുള്ള ടിക്കറ്റ് (Single day ticket) ഇനി മുതല്‍ 45 ദിര്‍ഹത്തിന് സ്വന്തമാക്കാം.
എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനം അനുവദിക്കുന്ന സിംഗിള്‍ ഡേ പാസിന്റെ നിരക്ക് 50 ശതമാനം കുറച്ചതായാണ് എക്സ്പോ വെബ്‍സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. സിംഗിള്‍ ഡേ പാസ് എടുക്കുന്നവര്‍ക്ക് എക്സ്പോ അവസാനിക്കുന്ന മാര്‍ച്ച് 31വരെ ഏതെങ്കിലും ഒരു ദിവസം സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ലഭിക്കുക. 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കിലെ പുതിയ ഇളവ് പ്രയോജനപ്പെടുത്താം. നേരത്തെയും 45 ദിര്‍ഹത്തിന്റെ സിംഗിള്‍ ഡേ പാസ് ലഭ്യമായിരുന്നെങ്കിലും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ മാത്രമായിരുന്നു അവ ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. സിംഗിള്‍ ഡേ പാസിനൊപ്പം 10 സ്‍മാര്‍ട്ട് ക്യൂ ബുക്കിങുകളും ലഭ്യമാവും. ഇത് ഉപയോഗിച്ച് പവലിയനുകളിലും മറ്റും നീണ്ട ക്യൂ ഒഴിവാക്കി പ്രവേശിക്കാം.
ദുബൈ: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas) എക്‌സ്‌പോ 2020(Expo 2020) വേദി സന്ദര്‍ശിച്ചു. ഇന്ത്യന്‍ പവലിയനില്‍(India Pavilion) നടക്കുന്ന കേരളത്തിന്റെ പ്രദര്‍ശനങ്ങള്‍ കാണാനാണ് മന്ത്രി കുടുംബത്തോടൊപ്പം എത്തിയത്.
കേരള ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി പ്രദര്‍ശനങ്ങളാണ് ഇന്ത്യന്‍ പവലിയനിലുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഭാര്യ വീണയ്ക്കും മകനുമൊപ്പമാണ് മന്ത്രി എക്‌സ്‌പോ സന്ദര്‍ശിച്ചത്. സൗദി അറേബ്യ, യുഎസ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പവലിയനുകളിലും മന്ത്രി സന്ദര്‍ശനം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam